‘എറണാകുളത്ത് ബിജെപി സ്ഥാനാർത്ഥിയാകാൻ സമ്മതമറിയിച്ചു’: മേജർ രവി ട്വന്റിഫോറിനോട്

എറണാകുളത്തെ ബിജെപി സ്ഥാനാർഥിത്വത്തിൽ 24നോട് പ്രതികരിച്ച് മേജർ രവി. സ്ഥാനാർത്ഥിയാകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടുവെന്ന് മേജർ രവി അറിയിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും. അന്തിമ തീരുമാനം പാർട്ടി നേതൃത്വത്തിനെത്. മത്സരിക്കുന്ന കാര്യത്തിൽ സമ്മതമറിയിച്ചെന്ന് മേജർ രവി ട്വന്റിഫോറിനോട് പറഞ്ഞു.
മേജർ രവി കഴിഞ്ഞവർഷം ഡിസംബറിലാണ് ബിജെപിയിൽ അംഗത്വമെടുത്തത്. ഒപ്പം അഗത്വമെടുത്ത മുൻ കോൺഗ്രസ് നേതാവ് സി രഘുനാഥ് കണ്ണൂരിൽ സ്ഥാനാർത്ഥിയാണ്. മേജർ രവി നിലവിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷനാണ്. സി രഘുനാഥ് ദേശീയ കൗൺസിൽ അംഗവും. നടൻ ദേവനെയും സംസ്ഥാന ഉപാധ്യക്ഷനാക്കിയത് 2023 ഡിസംബർ മാസത്തിലായിരുന്നു.
ഇന്ന് ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക വന്നേക്കും. നാല് മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇതിൽ കൊല്ലത്ത് കുമ്മനം രാജശേഖരനെ പരിഗണിക്കുന്നതായി വിവരമുണ്ട്. ആലത്തൂരിൽ വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ സരസ്വതി ടീച്ചറെയും പരിഗണിക്കുന്നു. കൊല്ലത്ത് നിലവിലെ പാർട്ടി ജില്ലാ അധ്യക്ഷൻ ബിബി ഗോപകുമാറും പരിഗണനയിലുണ്ട്.
Story Highlights: Major Ravi Ernakulam BJP Candidate for Loksabha Election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here