WPL ഫൈനലിൽ ഡൽഹി ആദ്യം ബാറ്റ് ചെയ്യും; ആർസിബിയിൽ ഒരു മാറ്റം

വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡൽഹി ക്യാപിറ്റൽസ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ മെഗ് ലാനിങ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഡൽഹി മാറ്റങ്ങളില്ലാതെ ഇറങ്ങുമ്പോൾ ആർസിബിയിൽ ശ്രദ്ധ പൊഖർകറിനു പകരം സബ്ബിനേനി മേഘന കളിക്കും.
കടലാസിൽ ബാംഗ്ലൂർ ഡൽഹിക്ക് എതിരാളികളേയല്ല. ഷഫാലി വർമ മുതൽ ജെസ് ജൊനാസൻ വരെ നീളുന്ന ബാറ്റിംഗ് നിരയും മരിസൻ കാപ്പ് മുതൽ രാധ യാദവ് വരെ നീളുന്ന ബൗളിംഗ് നിരയുമടങ്ങുന്ന ഡൽഹി ടൂർണമെൻ്റിലെ തന്നെ ടെയ്‌ലർ മെയ്ഡ് ടി-20 സംഘമാണ്. മറുവശത്ത് ആർസിബി മാച്ച് വിന്നർമാരുടെ ഒരു സംഘമാണ്. സ്മൃതി മന്ദന, എലിസ് പെറി, സോഫി ഡിവൈൻ, റിച്ച ഘോഷ്, രേണുക സിംഗ്, ആശ ശോഭന തുടങ്ങി മികച്ച താരങ്ങളുണ്ടെങ്കിലും പെറിയും റിച്ചയും ഒഴികെയുള്ള താരങ്ങളുടെ അസ്ഥിരതയാണ് ബാംഗ്ലൂരിൻ്റെ പ്രശ്നം. ടാലൻ്റ് പരിഗണിക്കുമ്പോൾ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണെങ്കിലും ഇതുവരെയുള്ള മത്സരങ്ങളിൽ കളത്തിലെ ഇംപാക്ട് പരിഗണിക്കുമ്പോൾ ഡൽഹി ഒരുപടി മുന്നിൽ നിൽക്കും.
ടീമുകൾ:
Royal Challengers Bangalore: Smriti Mandhana, Sophie Devine, Sabbhineni Meghana, Ellyse Perry, Richa Ghosh, Sophie Molineux, Georgia Wareham, Shreyanka Patil, Asha Sobhana, Shraddha Pokharkar, Renuka Thakur Singh
Delhi Capitals: Meg Lanning, Shafali Verma, Alice Capsey, Jemimah Rodrigues, Marizanne Kapp, Jess Jonassen, Radha Yadav, Arundhati Reddy, Taniya Bhatia, Shikha Pandey, Minnu Mani
Story Highlights: wpl final delhi capitals batting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here