Advertisement

വനിതാ പ്രീമിയർ ലീഗിൽ ഇന്ന് കലാശപ്പോര്; ആർസിബിയും ഡൽഹിയും ഏറ്റുമുട്ടും

March 17, 2024
Google News 1 minute Read
wpl rcb delhi capitals final

വനിതാ പ്രീമിയർ ലീഗിൽ ഇന്ന് ഫൈനൽ. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. തുടരെ രണ്ടാം വർഷമാണ് ഡൽഹി ഫൈനലിലെത്തുന്നത്. കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട ബാംഗ്ലൂർ ഇക്കുറി എലിമിനേറ്ററിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈയെ വീഴ്ത്തി കലാശക്കളിക്ക് യോഗ്യത നേടി. രാത്രി 7.30നാണ് മത്സരം.

കടലാസിൽ ബാംഗ്ലൂർ ഡൽഹിക്ക് എതിരാളികളേയല്ല. ഷഫാലി വർമ മുതൽ ജെസ് ജൊനാസൻ വരെ നീളുന്ന ബാറ്റിംഗ് നിരയും മരിസൻ കാപ്പ് മുതൽ രാധ യാദവ് വരെ നീളുന്ന ബൗളിംഗ് നിരയുമടങ്ങുന്ന ഡൽഹി ടൂർണമെൻ്റിലെ തന്നെ ടെയ്‌ലർ മെയ്ഡ് ടി-20 സംഘമാണ്. മറുവശത്ത് ആർസിബി മാച്ച് വിന്നർമാരുടെ ഒരു സംഘമാണ്. സ്മൃതി മന്ദന, എലിസ് പെറി, സോഫി ഡിവൈൻ, റിച്ച ഘോഷ്, രേണുക സിംഗ്, ആശ ശോഭന തുടങ്ങി മികച്ച താരങ്ങളുണ്ടെങ്കിലും പെറിയും റിച്ചയും ഒഴികെയുള്ള താരങ്ങളുടെ അസ്ഥിരതയാണ് ബാംഗ്ലൂരിൻ്റെ പ്രശ്നം. ടാലൻ്റ് പരിഗണിക്കുമ്പോൾ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണെങ്കിലും ഇതുവരെയുള്ള മത്സരങ്ങളിൽ കളത്തിലെ ഇംപാക്ട് പരിഗണിക്കുമ്പോൾ ഡൽഹി ഒരുപടി മുന്നിൽ നിൽക്കും.

Story Highlights: wpl rcb delhi capitals final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here