ഒരുകാരണവശാലും ജയിക്കാത്ത ഒരാളെ കേന്ദ്രമന്ത്രി ആക്കാമെന്നതാണ് മോദിയുടെ ഗ്യാരന്റി; പരിഹസിച്ച് ബിനോയ് വിശ്വം

ഒരുകാരണവശാലും ജയിക്കാത്ത ഒരാളെ കേന്ദ്രമന്ത്രി ആക്കാമെന്നതാണ് മോദിയുടെ ഗ്യാരന്റി എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശ്ശൂരിൽ എല്ലാ പോസ്റ്ററുകളിലും ഒരു ഗ്യാരന്റി കണ്ടു. മോദിക്ക് മാത്രമേ ഇതിന് കഴിയൂ എന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
ഒരിക്കലും നടപ്പാക്കേണ്ടി വരില്ല എന്ന ഗ്യാരന്റികളാണ് എല്ലാം. പഴയ ചാക്കിനെക്കാൾ കഷ്ടമാണ് മോദിയുടെ ഗ്യാരന്റി. വയനാട്ടിലേക്ക് രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കാൻ പറഞ്ഞയച്ചത് രാഷ്ട്രീയമായ ദൂരക്കാഴ്ചയില്ലായ്മയാണ്. ഒറ്റ ബിജെപിക്കാർ ജയിക്കില്ല എന്ന് ഉറപ്പുള്ള കേരളത്തിലല്ല രാഹുൽ മത്സരിക്കേണ്ടത്. ഉത്തരേന്ത്യയിലാണ് രാഹുൽ മത്സരിക്കേണ്ടത്.
സുരേഷ് ഗോപി പെരുമാറ്റച്ചട്ടലംഘനം നടത്തുന്നു. പണം വിതരണം ചെയ്ത് വോട്ട് ഉറപ്പിക്കാനാണ് നീക്കം. സുരേഷ് ഗോപിയുടേത് രാജവാഴ്ചയുടെ ഭാഷ. രാജകാലം കടന്നുപോയി ജനാധിപത്യം വന്നുവെന്ന് ഓർക്കണം. കോൺഗ്രസും ബിജെപിയും തമ്മിൽ രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരമാണ് നടക്കുന്നത് എന്നും ബിനോയ് വിശ്വം പറഞ്ഞു.
Story Highlights: benoy viswam against narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here