‘രാജീവ് ചന്ദ്രശേഖറിൻ്റെ റിസോർട്ട് ഉദ്ഘാടനത്തിൽ ഇപി പങ്കെടുത്തു, ഫോട്ടോ തെളിവുണ്ട്’; വി.ഡി സതീശൻ

രാജീവ് ചന്ദ്രശേഖർ ഇ.പി ജയരാജൻ ബിസിനസ് ബന്ധ ആരോപണത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജീവ് ചന്ദ്രശേഖറിൻ്റെ റിസോർട്ടായ ‘നിരാമയ’യുടെ ഉദ്ഘാടനത്തിന് ഇ.പി ജയരാജൻ പങ്കെടുത്തു. ഇതിന് ഫോട്ടോ തെളിവുണ്ട്. ജയരാജൻ്റെയും രാജീവ് ചന്ദ്രശേഖറിൻ്റെയും സ്ഥാപനങ്ങൾ തമ്മിൽ എഗ്രിമെന്റ് ഉണ്ടെന്നും വി.ഡി സതീശൻ.
ബിസിനസ് ബന്ധമുണ്ടായത് ജയരാജന്റെ സ്ഥാപനത്തിൽ ഇഡിയുടേയും ഇൻകം ടാക്സിന്റെയും പരിശോധന കഴിഞ്ഞപ്പോഴാണ്. ബന്ധം ആരംഭിച്ചശേഷം പിന്നീട് കേന്ദ്ര ഏജൻസികളുടെ പരിശോധനയുണ്ടായില്ല. ഇ.പി ജയരാജൻ ബുദ്ധിപൂർവമാണ് രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനവുമായി കരാർ ഉണ്ടാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പേര് ‘നിരാമയവൈദേഹ’ എന്നാക്കിയത്. കേസ് കൊടുത്താൽ നേരിടാൻ താൻ തയാറാണെന്നും വി.ഡി സതീശൻ.
ബിജെപി നേതാക്കൾ പോലും രാജീവ് ബെസ്റ്റാണെന്ന് പറഞ്ഞിട്ടില്ല. പലയിടത്തും ബിജെപി രണ്ടാം സ്ഥാനത്തുവരുമെന്നും ബിജെപി സ്ഥാനാർത്ഥികൾ മികച്ചതാണെന്നും ഇ.പി ജയരാജനാണ് പറഞ്ഞത്. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. കേരളത്തിൽ മാത്രമാണ് സിപിഐഎം മത്സരിക്കുന്നത്. പിന്നെ എങ്ങനെയാണ് അവർ ബിജെപിയെ താഴെയിറക്കുമെന്ന് പറയുന്നതെന്നും വി.ഡി സതീശൻ ചോദിച്ചു.
Story Highlights: ‘EP attends Rajiv Chandrasekhar’s resort inauguration, photo proof’; VD Satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here