Advertisement

കവി പ്രഭാവർമയ്ക്ക് സരസ്വതി സമ്മാൻ; മലയാളത്തിന് പുരസ്താരം ലഭിക്കുന്നത് 12 വർഷത്തിന് ശേഷം

March 18, 2024
Google News 2 minutes Read
poet prabhavarma bags saraswati samman

കവി പ്രഭാവർമയ്ക്ക് സരസ്വതി സമ്മാൻ. 12 വർഷങ്ങൾക്ക് ശേഷമാണ് പുരസ്‌കാരം മലയാളത്തിന് ലഭിക്കുന്നത്. തനിക്കിത് സന്തോഷകരവും അഭിമാനകരവുമായ നിമിഷമാണെന്നും സരസ്വതി സമ്മാൻ മലയാളത്തിലേക്കെത്തിയതിൽ താൻ മാധ്യമമായതിൽ അഭിമാനമുണ്ടെന്നും കവി പ്രഭാവർമ ട്വന്റിഫോറിനോട് പ്രതികരിച്ചു. ( poet prabhavarma bags saraswati samman )

ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിലുൾപ്പെടുന്ന ഭാഷകളിൽ രചിച്ചിട്ടുള്ള ഗദ്യ-പദ്യ കൃതികൾക്കാണ് ഈ സമ്മാനം നൽകുന്നത്. സാഹിത്യരംഗത്ത് ഇന്ത്യയിൽ നൽകുന്ന ഏറ്റവും മികച്ച പുരസ്‌കാരമായി സരസ്വതി സമ്മാൻ കണക്കാക്കപ്പെടുന്നു. 15 ലക്ഷം ഇന്ത്യൻ രൂപയും സമ്മാനഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

നൂറ്റാണ്ടിന്റെ കവി എന്നറിയപ്പെടുന്ന ഹരിവംശ്‌റായി ബച്ചനാണ് ഈ പുരസ്‌കാരം ആദ്യമായി ലഭിച്ചത്. 1995 ൽ ബാലാമണിയമ്മ, 2005 ൽ കെ.അയ്യപ്പപ്പണിക്കർ, 2012ൽ സുഗതകുമാരി എന്നിവരാണ് ഇതിന് മുൻപ് സരസ്വതി സമ്മാൻ ലഭിച്ച മലയാള കവികൾ.

Story Highlights: poet prabhavarma bags saraswati samman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here