തെലങ്കാന ഗവർണർ രാജിവച്ചു, തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് വൃത്തങ്ങൾ

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവച്ചു. തമിഴ്നാട് മുൻ ബിജെപി അധ്യക്ഷയായ തമിഴിസൈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് വൃത്തങ്ങൾ. പുതുച്ചേരി ലഫ്. ഗവർണറുടെ അധികച്ചുമതലയും തമിഴിസൈയ്ക്കുണ്ട്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സൗന്ദർരാജൻ വടക്കൻ തമിഴ്നാട്, പുതുച്ചേരി, ചെന്നൈ സൗത്ത് സീറ്റുകളിലൊന്നിൽ മത്സരിച്ചേക്കുമെന്നാണ് സൂചന. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൂത്തുക്കിടിയിൽ നിന്ന് മത്സരിച്ച തമിഴിസൈ ഡിഎംകെയുടെ കനിമൊഴിയോട് വലിയ മാർജിനിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു. 2019 വരെ തമിഴ്നാട് ബിജെപി അധ്യക്ഷയായിരുന്ന തമിഴിസൈയെ ആ വർഷം സെപ്റ്റംബറിലാണ് തമിഴിസൈയെ തെലങ്കാന ഗവർണറാക്കിയത്.
Story Highlights: Telangana Governor Tamilisai Soundararajan resigns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here