‘തൃശൂരിൽ സുരേഷ് ഗോപി തോൽവി ഉറപ്പിച്ച സ്ഥാനാർഥി, മൂന്നാം സ്ഥാനം ഉറപ്പ്’ ; കെ മുരളീധരൻ

സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി കെ മുരളീധരൻ. തൃശൂരിൽ സുരേഷ് ഗോപി തോൽവി ഉറപ്പിച്ച സ്ഥാനാർഥി. സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറിയിറങ്ങുന്നു. സന്ദർശനത്തിലൂടെ സുരേഷ് ഗോപിക്ക് ലഭിക്കുന്നത് സീറോ വോട്ട്.
ആരെയും ഗെറ്റ് ഔട്ട് അടിക്കുന്ന പാരമ്പര്യം തന്റെ കുടുംബത്തിനില്ല. പദ്മഭൂഷൺ കൊടുക്കാമെന്ന് പറഞ്ഞസ്ഥലത്ത് ഗെറ്റ് ഔട്ട് അടിച്ചു. മൂന്നാം സ്ഥാനം ഉറപ്പായപ്പോൾ വാർത്ത സൃഷ്‌ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം കലാമണ്ഡലം ഗോപിയാശാനെ ഇനിയും കാണാൻ ശ്രമിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. മുൻ എസ്എഫ്ഐക്കാരനായിരുന്നു താനെന്ന് ആവര്‍ത്തിച്ച അദ്ദേഹം എംഎ ബേബിക്ക് ഇക്കാര്യമറിയാമെന്നും പറഞ്ഞു.
ബേബി ജീവിച്ചിരിപ്പുണ്ടല്ലോയെന്നും താൻ എസ്എഫ്ഐക്കാരൻ ആയിരുന്നോയെന്ന് ബേബിയോട് ചോദിക്കൂവെന്നും പറഞ്ഞു. എംഎ ബേബിയുടെ ക്ലാസിൽ താനിരുന്നിട്ടുണ്ടെന്നും അദ്ദേഹം തൃശ്ശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
കലാമണ്ഡലം ഗോപിയെ കാണുന്നതിന് കുത്തിത്തിരുപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ഇനിയും കാണുമെന്ന് അദ്ദേഹം പറഞ്ഞു. കെ കരുണാകരനോട് നീതി കാണിച്ചോ എന്ന് കോൺഗ്രസ് ആത്മപരിശോധന നടത്തണം.
കെ കരുണാകരന്റെ കുടുംബവുമായുള്ള തന്റെ ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്, അത് തുടരും. ഗോപിയാശാൻ എന്നെ സ്വീകരിക്കാഞ്ഞത് അവരുടെ രാഷ്ട്രീയ ബാധ്യതയാണ്. അത് അവഗണനയായി കാണുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
Story Highlights: K Muraleedharan Against Suresh Gopi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here