‘അതെയും താണ്ടി’.. ആഗോളതലത്തില്‍ 200 കോടി, ചരിത്ര നേട്ടവുമായി മഞ്ഞുമ്മൽ ബോയ്‌സ്; നന്ദിയറിയിച്ച് സൗബിൻ

ചരിത്ര നേട്ടത്തില്‍ മഞ്ഞുമ്മല്‍ ബോയ്‌സ്. മലയാളത്തില്‍ നിന്ന് ഒരു സിനിമ ആദ്യമായി ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ ഇടംനേടി ചരിത്രം സൃഷ്‍ടിച്ചിരിക്കുന്നു. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയ ചിത്രം ഇനിയും ബോക്സ് ഓഫീസില്‍ വൻ കുതിപ്പ് തുടരുമെന്നാണ് കരുതുന്നതും.യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കി ചിത്രം അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് മഞ്ഞുമ്മല്‍ ബോയ്‍സിന്റെ ഒരു ആകര്‍ഷണം.
ചിത്രത്തിന് പ്രേക്ഷകർ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ സൗബിൻ. ‘ആഗോളതലത്തില്‍ 200 കോടി നേടിയ ചിത്രം. ചരിത്രം നേട്ടവുമായി മഞ്ഞുമ്മൽ ബോയ്‌സ്. എല്ലാവർക്കും നന്ദി’- സൗബിൻ ഷാഹിർ ഫേസ്ബുക്കിൽ കുറിച്ചു.
തമിഴ് നാട്ടിൽ മഞ്ഞുമ്മല്‍ ബോയ്‍സ് 50 കോടിയില്‍ അധികം നേടിയിരുന്നു. ഇതാദ്യമായിട്ടാണ് മലയാളത്തില്‍ നിന്നുള്ള ഒരു ചിത്രം ഇത്തരം നേട്ടത്തിലെത്തുന്നത്. വലിയ സ്വീകാര്യതയാണ് കേരളത്തിന് പുറത്ത് ചിത്രം നേടുന്നത്. കര്‍ണാടകത്തില്‍ നിന്ന് ഏകദേശം 11 കോടിയോളം മഞ്ഞുമ്മല്‍ ബോയ്‍സ് നേടിയിരിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് മഞ്ഞുമ്മല്‍ ബോയ്‍സില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Story Highlights: Manjummel boys crosses 200 core rupees global box office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here