Advertisement

ഞാനും സുരേഷ് ഗോപിയും തമ്മിൽ യാതൊരു പ്രശ്‌നവുമില്ല: വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി

March 20, 2024
Google News 1 minute Read

തൃശൂരിലെ NDA സ്ഥാനാർഥി സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി. താനും സുരേഷ് ഗോപിയും തമ്മിൽ യാതൊരു പ്രശ്‌നവുമില്ലെന്ന് കലാമണ്ഡലം ഗോപി. തമ്മിൽ കാണാൻ മറ്റാരുടെയും അനുവാദം വേണ്ട. എന്നെ സ്നേഹിക്കുന്നവർക്ക് അടുത്തേക്ക് സ്വാഗതം.

കൂടാതെ കലാമണ്ഡലം ഗോപി സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ചു. വളരെ കാലമായി സ്നേഹബന്ധം പുലര്‍ത്തുന്നവരെന്ന് കലാമണ്ഡലം ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു.തന്നെ സ്നേഹിക്കുന്നവര്‍ക്കു മുന്നില്‍ താന്‍ രാഷ്ട്രീയക്കാരനല്ല, കലാകാരനാണ്. രാഷ്ട്രീയം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

എന്നാൽ കലാമണ്ഡലം ഗോപി ഗുരുതുല്യനെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു . പ്രചാരണത്തിന്റെ ഭാഗമായി ആരെ കാണണമെന്ന് തീരുമാനിക്കുന്നത് പാർട്ടി. പാർട്ടി പറഞ്ഞാൽ ഗോപിയാശാനെ കാണും. എനിക്ക് യാതൊരു സ്ട്രാറ്റജിയും ഇല്ല. നേരെ ഞാൻ ഇറങ്ങുന്നത് ജനങ്ങളിലേക്കാണ്. പാർട്ടി തരുന്ന ലിസ്റ്റിൽ ആരോയെക്കെ കാണണം എന്നുള്ളത് അനുസരിച്ചാണ് കാണുന്നത്.

അല്ലാതെ ഒരാളെയും ഏൽപിച്ചിട്ടില്ല. അദ്ദേഹം എന്റെ ഗുരുവാണ് അദ്ദേഹത്തിന്റെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മുണ്ടും നേരിയതും കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡോക്യുമെന്ററി ഞാനാണ് പ്രകാശനം ചെയ്‌തത്‌. ഗുരുവായുരപ്പന്റെ മുന്നില്‍ ചെന്ന് ഗോപിയാശാനുള്ള മുണ്ടും നേരിയതും വെച്ച് പ്രാര്‍ത്ഥിക്കും.അദ്ദേഹത്തിനെ ഗുരുവിനെ തോട്ടുവണങ്ങുന്നത് പോലെ തൊട്ട് വണങ്ങും.

കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സുരേഷ് ​ഗോപി വിശദീകരിച്ചു. തനിക്ക് അതുമായി ബന്ധമില്ലെന്നും പാർട്ടിയും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു.

സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് മകൻ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പ് വലിയ തരത്തിൽ ച‍ർച്ചയായിരുന്നു. പിന്നാലെ ആ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

എന്നാൽ ഇപ്പോൾ സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്നും ഈ ചർച്ച അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് കലാമണ്ഡലം ഗോപിയുടെ മകൻ രഘു ​ഗുരുകൃപ

Story Highlights: Kalamandalam Gopi Invites Suresh Gopi to home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here