Advertisement

‘ബിജെപിയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല, പ്രകാശ് ജാവദേക്കറിനെ സന്ദര്‍ശിച്ചത് സൗഹൃദത്തിന്റെ ഭാഗമായി’; അഭ്യൂഹങ്ങള്‍ തള്ളി എസ് രാജേന്ദ്രന്‍

March 20, 2024
Google News 2 minutes Read
S Rajendran explains his meeting with prakash javadekar

ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് എസ് രാജേന്ദ്രന്‍. എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങളെ പൂര്‍ണമായി തള്ളിയ അദ്ദേഹം താന്‍ സിപിഐഎമ്മില്‍ തന്നെ തുടരുമെന്നും വ്യക്തമാക്കി. പ്രകാശ് ജാവദേക്കറുമായി തനിക്ക് നേരത്തെ തന്നെ സൗഹൃദമുണ്ട്. സൗഹൃദ സന്ദര്‍ശനം മാത്രമാണ് നടത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. (S Rajendran explains his meeting with prakash javadekar)

സിപിഐഎം നേതൃത്വവുമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശനം ഇന്നുതന്നെ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. തനിക്ക് പുനര്‍വിചിന്തനങ്ങളുണ്ടോയെന്ന് പ്രകാശ് ജാവദേക്കര്‍ അന്വേഷിച്ചതായി രാജേന്ദ്രന്‍ പറയുന്നു. ഇല്ല എന്ന് മറുപടി പറഞ്ഞതോടെ ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് മറ്റുചര്‍ച്ചകള്‍ ഒന്നും ഉണ്ടായില്ലെന്നും എസ് രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ

പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങളൊക്കെ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് എസ് രാജേന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം തന്നെ നില്‍ക്കും. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തന്നെ വിജയിക്കുമെന്നും എസ് രാജേന്ദ്രന്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു.

Story Highlights : S Rajendran explains his meeting with prakash javadekar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here