Advertisement

‘രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുന്നത് ആവേശത്തോടെ നോക്കിക്കാണുന്നയാളുകളല്ല കോൺഗ്രസുകാർ’: വി ടി ബൽറാം 24നോട്

March 20, 2024
Google News 1 minute Read

രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുന്നത് ആവേശത്തോടെ നോക്കികാണുന്നയാളുകളല്ല കോൺഗ്രസുകാരെന്ന് വി ടി ബൽറാം. സിപിഐഎമ്മിന്റെ കണ്ണുതുറക്കാനുള്ള സാഹചര്യമാണ് ഇത്. മൂന്ന് തവണ സിപിഐഎമ്മിന്റെ എംഎൽഎയായി പ്രതിനിധികരിച്ചയാളാണ് എസ് രാജേന്ദ്രൻ.

അങ്ങനെയൊരാൾ ബിജെപിയിലേക്ക് പോകുമ്പോൾ ഞങ്ങളെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമല്ല. കോൺഗ്രസിൽ നിന്നും ഒരു പ്രസക്തിയുമില്ലാത്തയാൾ ബിജെപിയിലേക്ക് പോകുമ്പോൾ സിപിഐഎമുകാർ ആഹ്ളാദിക്കുകയാണ് ചെയുക.

ഞങ്ങൾക്ക് അത്തരത്തിലുള്ള ആഹ്ളാദമല്ല ഉണ്ടാകുന്നത്. പക്ഷെ ബിജെപിയിലേക്ക് പല നേതാക്കളും പല പാർട്ടിയിൽ നിന്നും പോകുന്നുണ്ട് എന്ന യാഥാർഥ്യം സിപിഐഎം തിരിച്ചറിയണം. കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ഇത്രയും സീനിയർ ആയിട്ടുള്ള ആരും ബിജെപിയിലേക്ക് പോയിട്ടില്ല. സിപിഐഎമ്മിന്റെ കേഡർ സംവിധാനത്തിലൂടെ വളർന്നുവന്നയാൾ ബിജെപിയിലേക്ക് ചുവടുമാറ്റുന്നത് ഗൗരവമേറിയ കാര്യമാണെന്നും വി ടി ബൽറാം പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

എല്ലാപാർട്ടിയോളും വ്യക്തിപരമായ പ്രവണതകൾ ഉണ്ടാകും. നിരവധിയാളുകൾ ബിജെപിയിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നും കോൺഗ്രസിലേക്ക് വരുന്നുണ്ട്. രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുന്നത് ആവേശത്തോടെ നോക്കികാണുന്നയാളുകളല്ല കോൺഗ്രസുകാർ. സിപിഐഎമ്മിന്റെ കണ്ണുതുറക്കാനുള്ള സാഹചര്യമാണ്. സിപിഐഎമ്മിനെ അടിക്കാൻ കൈയിലൊരു വടി കിട്ടിയ സാഹചര്യമായി ഞങ്ങൾ ഇതിനെ കാണുന്നില്ലെന്നും വി ടി ബൽറാം പറഞ്ഞു.

ഡൽഹിയിൽ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി സിപിഐഎം മുൻ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻ. സിപിഐഎമ്മുമായി അകന്നു നിൽക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. സൗഹൃദ സന്ദർശനം മാത്രമാണെന്നും ബിജെപിയിൽ ചേരാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്റേഷൻ വിഷയവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച നടത്തിയത്. സിപിഐഎമ്മുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിച്ച ശേഷം അംഗത്വം പുതുക്കുമെന്ന് അദ്ദേഹം ട്വന്റി ഫോറിനോട് പ്രതികരിച്ചു.

Story Highlights : V T Balram Against S Rajendran Bjp entry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here