ഇത്തരം ആളുകളെ കേരളം ബഹിഷ്‌കരിക്കണം, കലാമണ്ഡലം സത്യഭാമയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി DYFI

ആർ എൽ വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശത്തിൽ ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ. കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം. ഇത്തരം ആളുകളെ കേരളം ബഹിഷ്‌കരിക്കണമെന്ന് സനോജ് ആവശ്യപ്പെട്ടു.
പ്രശസ്ത നർത്തകനും ചലച്ചിത്രതാരം കലാഭവൻ മണിയുടെ സഹോദരനുമായ ഡോ.ആർ എൽ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതീയ-വംശീയ പരാമർശം ആധുനിക സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്തതും അപലപനീയവുമാണ്.
കലാമണ്ഡലം സത്യഭാമക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം. ഡോ.ആർ.എൽ വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപത്തിനെതിരെ രേഖപ്പെടുത്തുന്നുവെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
Story Highlights : DYFI Against kalamandalam Sathyabhama
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here