Advertisement

‘കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമവിരുദ്ധമാക്കുകയാണ് ലക്ഷ്യം, അത് കേരളത്തിൽ അനുവദിക്കില്ല’; പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

March 22, 2024
Google News 3 minutes Read
caa wont be enacted in kerala says cm pinarayi vijayan

പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സിപിഐഎം കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ( caa wont be enacted in kerala says cm pinarayi vijayan )

രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം തകർക്കാനുള്ള സംഘപരിവാർ അജണ്ട നടപ്പാക്കുകയാണ് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമം. കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമവിരുദ്ധമാക്കുകയാണ് ലക്ഷ്യം. അത് കേരളത്തിൽ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസിന് എതിരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. പൗരത്വ നിയമത്തിന് എതിരെ പ്രതിരോധം തീർത്തത് ഇടത് പക്ഷം മാത്രമാണ്. വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ല. യോജിച്ച പ്രക്ഷോഭത്തിൽ പങ്കെടുത്ത പലർക്കെതിരെയും കോൺഗ്രസ് നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കോഴിക്കോട് കടപ്പുറത്ത് നടന്ന റാലിയിൽ സമസ്ത ഉൾപ്പടെയുള്ള വിവിധ മതസാമുദായിക സംഘടനകളിലെ നേതാക്കളെ അണിനിരത്താനും സിപിഐഎമ്മിന് സാധിച്ചു. ആയിരങ്ങൾ കടപ്പുറത്തേക്ക് ഒഴുകിയെത്തിയതോടെ പൗരത്വ നിയമം മുൻനിർത്തിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം വിജയം കണ്ടുവെന്ന വിലയിരുത്തലിലാണ് സിപിഐഎം.

Story Highlights : caa wont be enacted in kerala says cm pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here