Advertisement

ഇവനെ അധികം വളരാൻ അനുവദിച്ചുകൂടാ, കെജ്രിവാള്‍ മോദിയുടെ കണ്ണിലെ കരടായത് എങ്ങനെ ?

March 22, 2024
Google News 0 minutes Read

“ഇന്ന് ഗുജറാത്തിലെ ജനതയോട് എനിക്ക് പറയാനുള്ളത് ഇതാണ്. ഇത്തവണ എനിക്ക് രണ്ട് എംപിമാരെ തരൂ. നിങ്ങൾ ഇത്രയും കാലം ബിജെപി എംപിമാരെ പരീക്ഷിച്ചില്ലെ. ഇനി എൻ്റെ എംപിമാർക്ക് ഒരു അവസരം നൽകൂ. ഇവർ നിങ്ങൾക്കുവേണ്ടി ശബ്ദിക്കും. നിങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാണിക്കും. വ്യാജമദ്യം നിർമ്മിക്കാനും പരീക്ഷാപേപ്പർ ചോർത്താനും ഒരാളും ധൈര്യം കാണിക്കില്ല.” മാർച്ച് 15ന് ഗുജറാത്തിലെ വഡോദരയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യവേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണിത്. കോൺഗ്രസ് പോലും മറന്നുതുടങ്ങിയ ഗുജറാത്തിലേക്കാണ് കെജ്രിവാൾ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം വഡോദരയിൽ ലോക‌്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത്. ബറൂച്ചിലും ഭാവ്നഗറിലുമാണ് ആംആദ്മി സ്ഥാനാർഥികൾ മത്സരിക്കുന്നത്. രണ്ട് വർഷം മുമ്പ് തുടക്കക്കാരായി ഗുജറാത്തിൽ മത്സരിക്കാനെത്തിയ പാർട്ടിക്ക് മികച്ച ഭൂരിപക്ഷത്തോടെ അഞ്ച് എംഎൽഎമാരെയാണ് ലഭിച്ചത്. രണ്ട് പാർട്ടികൾ മാത്രമുള്ള ഗുജറാത്തിലേക്കാണ് 14 ശതമാനം വോട്ട് നേടി ആംആദ്‌മി നിയമസഭയിലെത്തിയത്. അതേ ആത്മവിശ്വാസത്തോടെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലും അവർ മത്സരിക്കുന്നത്.

കഴിഞ്ഞവർഷം ദേശീയ പാർട്ടിയായ ആം ആദ്മി പാർട്ടി ബിജെപിക്ക് വലിയ വെല്ലുവിളി തന്നെയാണ്. അഴിമതി രഹിത സർക്കാർ എന്ന ആശയം മുന്നോട്ട് വെയ്ക്കുന്ന എഎപി ഡൽഹി ജനതയുടെ എക്കാലത്തെയും പ്രിയപ്പെട്ട സർക്കാരാണ്. ഡൽഹി മുഖ്യമന്ത്രിയെന്ന നിലയിൽ, വെള്ളം, വൈദ്യുതി, ലൈസൻസ് രാജ് ഒഴിവാക്കൽ, മൊഹല്ല ക്ലിനിക്കുകൾ, സർക്കാർ സേവനങ്ങൾ വീട്ടിലെത്തുന്നതുൾപ്പടെ നിരവധി കാര്യങ്ങളാണ് നടപ്പിലാക്കിയത്. പൊതുജനങ്ങൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സിസിടിവി ക്യാമറകൾ, സുരക്ഷ മെച്ചപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളിലും കെജ്രിവാൾ സർക്കാർ ശ്രദ്ധചെലുത്തി. സൗജന്യ വൈദ്യുതിയും വെള്ളവും വാഗ്ദാനം ചെയ്ത് 2020ൽ ഡൽഹിയിൽ 70ൽ 62 സീറ്റും നേടി കെജ്രിവാളിൻ്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി അധികാരത്തിൽ തിരിച്ചെത്തി.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കൃത്യമായി നടപ്പിലാക്കുകയും താരതമ്യേന അഴിമതിരഹിത സർക്കാരായി നിലകൊള്ളുകയും ചെയ്യുന്നത് ചെറിയ കാര്യമല്ല. ചെല്ലുന്നിടത്തെല്ലാം ജനപിന്തുണ നേടുന്ന, വിജയം കൈവരിക്കുന്ന ഒരു പാർട്ടിയോടും അതിൻ്റെ നേതൃത്വത്തോടും രാജ്യം ഭരിക്കുന്ന പാർട്ടിക്ക് സ്വാഭാവികമായും വിരോധമുണ്ടാകും. ഡൽഹിയിലെ വിനോദ് നഗറിലെ ഒരു സ്കൂളിൽ ഫ്രഞ്ചും ജർമ്മനും സ്പാനിഷും സെക്കൻഡ് ലാംഗ്വേജായി പഠിക്കാം. ആവശ്യത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലുമില്ലാത്ത ഗുജറാത്ത് പോലൊരു സംസ്ഥാനത്ത് ഇത്തരം ഒരു മാതൃക അവതരിപ്പിക്കുമ്പോൾ ജനം ആം ആദ്മി പാർട്ടിക്കൊപ്പം നിൽക്കുമെന്ന് നേതൃത്വം ഭയന്നിരിക്കണം.

ഡൽഹിയിൽ കോർപറേഷൻ തെരഞ്ഞെടുപ്പുകളിൽ പോലും ദയനീയമായ പരാജയപ്പെട്ട ബിജെപി, കെജ്രിവാളിൻ്റെ അഴിമതി രഹിത സർക്കാർ എന്ന മേൽവിലാസം ഇല്ലാതാക്കിയാലേ നിലനൽപ്പുള്ളു എന്ന ദുരവസ്ഥയിലാണ്. ഇതിനായി അവസരം കാത്തിരുന്ന ബിജെപിക്ക് മുമ്പിലാണ് ഡൽഹി മദ്യനയകേസ് എത്തുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട രണ്ടു കേസുകളാണ് കെജ്രിവാളിനെതിരെയുള്ളത്. ഒന്ന് സി.ബി.ഐ കേസും മറ്റൊന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസും.

2021 നവംബർ 17നാണ് മദ്യവിൽപ്പന പൂർണ്ണമായും സ്വകാര്യമേഖലയ്ക്ക് നൽകുന്ന മദ്യനയം പ്രാബല്യത്തിൽ വന്നത്. ഇവിടുന്നാണ് പ്രശ്നങ്ങളുടെ തുടക്കം. മദ്യവിൽപനയ്ക്ക് ലൈസൻസ് നൽകിയതിൽ കോടികളുടെ അഴിമതി നടന്നതായി ആരോപണമുയർന്നു. മദ്യനയം രൂപവത്കരിക്കുന്ന നടപടിക്രമത്തിൽ പാളിച്ചയുണ്ടെന്ന് വിശദീകരിച്ച് ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ, ലഫ്റ്റനന്റ് ഗവർണർക്ക് 2022ൽ റിപ്പോർട്ട് സമർപ്പിച്ചു. ഡൽഹി ഉപമുഖ്യമന്ത്രിയും എക്സൈസ് വകുപ്പിൻ്റെ ചുമതലയുമുള്ള മനീഷ് സിസോദിയ കൂടിയാലോചന നടത്താതെ രൂപീകരിച്ച മദ്യനയം വഴി സര്‍ക്കാരിന് 580 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി റിപ്പോർട്ടിലുണ്ട്.

ലഫ്. ഗവർണർ വി.കെ.സക്സേന സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ വിവാദമായ മദ്യനയം 2022 ജൂലൈ 31ന് പിൻവലിച്ചു. ഇഡിയും സിബിഐയും കേസന്വേഷണത്തിനെത്തി. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും എംപി സഞ്ജയ് സിങ്ങും ജയിലിലായി. 023 ഒക്ടോബർ 30 മുതല്‍ ഇതുവരെ ഒന്‍പത് സമന്‍സാണ് ഡല്‍ഹി മുഖ്യമന്ത്രിക്ക് ഇഡി നല്‍കിയത്. കേസിലെ പ്രതികളിലൊരാളായ സമീര്‍ മഹീന്ദ്രുവുമായി കേജ്‌രിവാള്‍ വിഡിയോ കോള്‍ വഴി സംസാരിച്ചെന്നും, മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവയടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിന് ആം ആദ്മി പാര്‍ട്ടി ചെലവാക്കിയെന്നുമാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ വാദം.

ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ശേഷിക്കവെയാണ് മാർച്ച് 21ന് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റിന് മണിക്കൂറുകൾക്ക് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഇലക്ടറൽ ബോണ്ട് രേഖകൾ പുറത്തുവിട്ടിരുന്നു. ഡൽഹി മദ്യനയ കേസിലെ പ്രതിയായ ശരത് റെഡ്ഡി ഡയറക്ടറായ അരബിന്ദോ ഫാർമ ലിമിറ്റഡ് കമ്പനി ബിജെപിക്ക് ഇലക്ടറൽ ബോണ്ട് വഴി 5 കോടി രൂപ നൽകിയിട്ടുണ്ട്. 2022 നവംബർ 10ന് കേസിൽ ഇഡി ശരത് റെഡ്ഡിയെ അറസ്റ്റ് ചെയ്തു. നവംബർ 15ന് ഇവർ 5 കോടിയുടെ ബോണ്ട് വാങ്ങി. 2023ൽ നവംബറിൽ 25 കോടി രൂപയും ബിജെപിക്ക് നൽകി. ആകെ 52 കോടി രൂപയുടെ ഇലക്ടടറൽ ബോണ്ടാണ് അരബിന്ദോ ഫാർമ ലിമിറ്റഡ് കമ്പനി വാങ്ങിയത്. ഇതിൽ 34.5 കോടിയും ലഭിച്ചത് ബിജെപിയ്ക്കാണ്.

2025 ഫെബ്രുവരിയിലാണ് ഡൽഹി നിയമസഭയുടെ കാലാവധി അവസാനിക്കുക. വ്യാഴാഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായതിനുപിന്നാലെ, തിഹാർ ജിയിലിൽ കിടന്ന് അദ്ദേഹം ഭരണം നടത്തുമെന്ന് എഎപി അറിയിച്ചിരുന്നു. എന്നാൽ കെജ്രിവാളിനെ പൂർണ്ണമായും തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്ന് മാറ്റിനിർത്തേണ്ടത് ബിജെപിയുടെ ആവശ്യമായതിനാൽ രാഷ്ട്രപതിഭരണം ഉൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് സാധ്യത.

അഴിമതിക്കെതിരെ ചൂലെടുത്ത് രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കെജ്രിവാളും ആം ആദ്മി പാർട്ടിയും അഴിതിയിൽ കുടുങ്ങി എന്നതാണ് വിരോധാഭാസം. 2014ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വാരാണാസിയിൽ കെജ്രിവാൾ മത്സരിച്ചിരുന്നെങ്കിലും പരാജിതനായി. അന്ന് ഒന്നുമല്ലാതിരുന്ന കാലത്ത് മോദിക്കെതിരെ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ കെജ്രിവാളിൻ്റെ ജനപിന്തുണ വർധിക്കുകയാണ് ചെയ്തത്. ഇന്ന് വീണ്ടുമൊരു തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ കൂടുതൽ ശക്തനായ കെജ്രിവാൾ അഴിമതിക്കേസിൽ പൊലീസ് കസ്റ്റഡിയിലാണ്. എന്നാൽ ഈ അഴിമതിക്കേസുപയോഗിച്ച് കെജ്രിവാളിൻ്റെയും ആംആദ്മി പാർട്ടിയുടെയും ജനപിന്തുണ തകരുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

ഇവനെ അധികം വളരാന് അനുവദിച്ചുകൂട, കെജ്രിവാള്‍ മോദിയുടെ കണ്ണിലെ കരടായത് എങ്ങനെ

“ഇന്ന് ഗുജറാത്തിലെ ജനതയോട് എനിക്ക് പറയാനുള്ളത് ഇതാണ്. ഇത്തവണ എനിക്ക് രണ്ട് എംപിമാരെ തരൂ. നിങ്ങൾ ഇത്രയും കാലം ബിജെപി എംപിമാരെ പരീക്ഷിച്ചില്ലെ. ഇനി എൻ്റെ എംപിമാർക്ക് ഒരു അവസരം നൽകൂ. ഇവർ നിങ്ങൾക്കുവേണ്ടി ശബ്ദിക്കും. നിങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാണിക്കും. വ്യാജമദ്യം നിർമ്മിക്കാനും പരീക്ഷാപേപ്പർ ചോർത്താനും ഒരാളും ധൈര്യം കാണിക്കില്ല.” മാർച്ച് 15ന് ഗുജറാത്തിലെ വഡോദരയിൽ ലോക‌്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യവേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണിത്. കോൺഗ്രസ് പോലും മറന്നുതുടങ്ങിയ ഗുജറാത്തിലേക്കാണ് കെജ്രിവാൾ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം വഡോദരയിൽ ലോക‌്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത്. ബറൂച്ചിലും ഭാവ്നഗറിലുമാണ് ആംആദ്മി സ്ഥാനാർഥികൾ മത്സരിക്കുന്നത്. രണ്ട് വർഷം മുമ്പ് തുടക്കക്കാരായി ഗുജറാത്തിൽ മത്സരിക്കാനെത്തിയ പാർട്ടിക്ക് മികച്ച ഭൂരിപക്ഷത്തോടെ അഞ്ച് എംഎൽഎമാരെയാണ് ലഭിച്ചത്. രണ്ട് പാർട്ടികൾ മാത്രമുള്ള ഗുജറാത്തിലേക്കാണ് 14 ശതമാനം വോട്ട് നേടി ആംആദ്‌മി നിയമസഭയിലെത്തിയത്. അതേ ആത്മവിശ്വാസത്തോടെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലും അവർ മത്സരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here