70 ലക്ഷം ആര് നേടി? നിർമൽ NR 372 ലോട്ടറി ഫലം പുറത്ത്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 372 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം NJ 208934 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. NB 640416 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ പത്തു ലക്ഷം ലഭിച്ചിരിക്കുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്.
ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ – https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.
നിങ്ങൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ ഒരുമാസത്തിനുള്ളിൽ തന്നെ ലോട്ടറി കൈമാറി തുക കൈപ്പറ്റണം. ലഭിച്ചിരിക്കുന്ന സമ്മാനത്തുക അയ്യായിരം രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ലോട്ടറിയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. 5000 രൂപയിൽ താഴെയാണെങ്കിൽ ലോട്ടറി സ്റ്റാളുകളിൽ നിന്ന് സമ്മാനം കൈപ്പറ്റാം.
Story Highlights : Kerala Lottery Nirmal Weekly NR 372 Result Announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here