Advertisement

‘അറസ്റ്റ് രാഷ്ട്രീയകാരണങ്ങളാൽ’; വീണ്ടും സുപ്രിംകോടതിയെ സമീപിക്കാൻ അരവിന്ദ് കെജ്‌രിവാൾ

March 23, 2024
Google News 1 minute Read

വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ അരവിന്ദ് കെജ്‌രിവാൾ. വിചാരണ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നതിന് സമാന്തരമായി സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. പിഎംഎൽഎ വ്യവസ്ഥകൾ ലംഘിച്ചാണ് അറസ്റ്റ് എന്ന് സുപ്രീംകോടതി അറിയിക്കും. അന്വേഷണവുമായി നിസ്സഹകരിച്ച എന്ന പ്രതീതി തെറ്റായി ഇ ഡി ഉണ്ടാക്കിയെന്നും രാഷ്ട്രീയകാരണങ്ങളാലാണ് അറസ്റ്റ് എന്നും സുപ്രീംകോടതിയെ അറിയിക്കും. മുതിർന്ന ആം ആദ്മി നേതാക്കളും അഭിഷേക് സിംഖ്വിയും ചർച്ച നടത്തി.

അതിനിടെ മദ്യനയ അഴിമതിക്കേസിൽ കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. കേസിലെ മറ്റ് പ്രതികൾക്ക് ഒപ്പമാകും കെജ്‌രിവാളിനെ ചോദ്യം ചെയ്യുക. ഇടപാടിന്റെ ഭാഗമായ കെജ്‌രിവാളിന്റെ പങ്ക് സംബന്ധിച്ച് തെളിവ് ശേഖരിക്കുകയാണ് ഇഡിയുടെ ലക്ഷ്യം. പണ ഇടപാടുകളിൽ കെജ്രിവാളിന്റെ നിർദേശങ്ങൾ സംബന്ധിച്ച വിവരശേഖരണമാണ് ഇഡിയുടെ ഉദ്ദേശം. ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘമാകും കെജ്‌രിവാളിനെ ചോദ്യം ചെയ്യുക.

അതേസമയം അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇന്ന് എഎപി നേതാക്കളുടെ രാജ്യ സംരക്ഷണ പ്രതിജ്ഞ. ഡൽഹി ശഹീദി പാർക്കിലെ പരിപാടിയിൽ എഎപി മന്ത്രിമാരും എംഎൽഎമാരും കൗൺസിലർമാരും പങ്കെടുക്കും. അറസ്റ്റിൽ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ആം ആദ്മി പാർട്ടി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 26ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്പിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ഘെരാവോ മോഡൽ സമരമുറയാകും സ്വീകരിക്കുകയെന്ന് എഎപി വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights : Arvind Kejriwal to approach the Supreme Court again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here