Advertisement

ടൊവിനോയുടെ ചിത്രം ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് പോസ്റ്റര്‍; വി എസ് സുനില്‍കുമാറിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്

March 23, 2024
Google News 4 minutes Read
Election commission notice to V S Sunil Kumar for using Tovino Thomas photo

നടന്‍ ടൊവിനോ തോമസിന്റെ ചിത്രം ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതില്‍ തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാറിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. ഇതുപോലെയുള്ള കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുനില്‍ കുമാറിന് നോട്ടീസ് അയച്ചു. ടൊവിനോയുടെ ഫോട്ടോയും പേരും ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് എന്‍ഡിഎ പരാതി നല്‍കിയതിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. (Election commission notice to V S Sunil Kumar for using Tovino Thomas photo)

വി എസ് സുനില്‍കുമാറിന്റേയും സിപിഐ ജില്ലാ സെക്രട്ടറിയുടേയും വിശദീകരണം കൂടി കേട്ടശേഷമാണ് കമ്മിഷന്‍ നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ടൊവിനോ എന്ന് അറിഞ്ഞടുടന്‍ തന്നെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്തുവെന്ന് സുനില്‍ കുമാര്‍ വിശദീകരിച്ചിരുന്നു.

Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ

ഒരു സിനിമാ ലൊക്കേഷനില്‍ വച്ച് വി എസ് സുനില്‍കുമാര്‍ ടൊവിനോയെ കണ്ടപ്പോള്‍ സൗഹൃദസംഭാഷണങ്ങള്‍ക്കിടയില്‍ പകര്‍ത്തിയ ചിത്രമാണ് സുനില്‍ കുമാര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നത്. ചിത്രത്തില്‍ തൃശൂരിന്റെ മിന്നും താരങ്ങളെന്ന ക്യാപ്ഷന്‍ ഉള്‍പ്പെടുത്തി സിപിഐ ചിഹ്നവും വി എസ് സുനില്‍കുമാറിനെ വിജയിപ്പിക്കുക എന്ന വാക്യവും ചേര്‍ത്ത് ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയതിനെതിരെയാണ് പരാതി ഉയര്‍ന്നത്. കേരള തെരഞ്ഞെടുപ്പ് കമ്മിഷന്റെ SVEEP അംബാസിഡറാണ് താനെന്നും തന്റെ ചിത്രങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാകുമെന്നും ടൊവിനോ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ സൂചിപ്പിച്ചതിന് പിന്നാലെ തന്നെ സുനില്‍ കുമാര്‍ ചിത്രം ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

Story Highlights : Election commission notice to V S Sunil Kumar for using Tovino Thomas photo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here