കേന്ദ്രമന്ത്രിയുടെ മകന്റെ സെമിനാറില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചു; ഐഡികള്‍ പിടിച്ചെടുത്തെന്ന് പരാതി: വിഡിയോ:

കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ മകന്‍ മുംൈബയിലെ കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചതായി പരാതി. പീയുഷ് ഗോയലിന്റെ മകന്‍ ധ്രുവ് ഗോയലിന്റെ സെമിനാര്‍ ആണ് മുംബൈയിലെ താക്കൂര്‍ കോളജില്‍ സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് പരിപാടിയില്‍ പങ്കെടുപ്പിക്കാനായി അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടുകെട്ടുകയും ചെയ്തു.(Mumbai College students forced to attend Piyush Goyal’s son’s seminar)
ധ്രുവ് ഗോയലിന്റെ സെമിനാര്‍ കോളജിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും ബിജെപിയുടെ നേട്ടങ്ങളെക്കുറിച്ചുമാണ് ധ്രുവ് ഗോയല്‍ സെമിനാറില്‍ സംസാരിച്ചത്. ബിജെപി നേതാവ് സംസാരിക്കുമ്പോള്‍ വേദിയില്‍ ആളുണ്ടെന്ന് ഉറപ്പാക്കാനാണ് ഐഡി കാര്‍ഡുകള്‍ പിടിച്ചെടുത്തതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പരിപാടിയില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ തന്നെ രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ ഐഡികള്‍ പിടിച്ചെടുക്കുന്നതും സെമിനാറില്‍ പങ്കെടുപ്പിക്കുന്നതും ജനാധിപത്യമാണോ എന്നും വിദ്യാര്‍ത്ഥികള്‍ ചോദിച്ചു. സംഭവത്തിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി. പരിപാടി അവസാനിച്ചതിന് ശേഷം പ്രിന്‍സിപ്പല്‍ സ്റ്റേജിലെത്തി വിദ്യാര്‍ത്ഥികളുടെ പെരുമാറ്റത്തിന് ശാസിച്ചു. അതേസമയം വിഷയത്തില്‍ കേളേജിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.
Story Highlights : Mumbai College students forced to attend Piyush Goyal’s son’s seminar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here