കാസർകോട് പാലായിയിൽ അമ്മയ്ക്കും മകൾക്കും സിപിഐഎം പ്രാദേശിക നേതാക്കളുടെ ഭീഷണി

കാസർകോട് പാലായിയിൽ അമ്മയ്ക്കും മകൾക്കും സിപിഐഎം പ്രാദേശിക നേതാക്കളുടെ ഭീണിയെന്ന് ആരോപണം. നീലേശ്വരം പാലായി സ്വദേശി രാധയ്ക്കും മകൾക്കുമാണ് ഭീഷണി. സ്ഥല തർക്കത്തെ തുടർന്ന് പറമ്പിലെ തേങ്ങ പറിക്കാൻ തൊഴിലാളികളുമായി എത്തിയപ്പോൾ കയ്യേറ്റം ചെയതുവെന്നും പരാതി. എന്നാൽ ആരോപണം സിപിഐഎം തള്ളി. ( cpim workers threaten mother and daughter )
ഇന്നലെ രാവിലെ രാധയുടെ പറമ്പിലെ തേങ്ങ ഇടുന്നതിനായി തൊഴിലാളികളുമായി എത്തിയപ്പോൾ സിപിഐഎം പ്രാദേശിക നേതാക്കൾ തടഞ്ഞെന്നാണ് പരാതി. ഇത് ചോദ്യം ചെയ്ത കുടുംബത്തെ പാർട്ടി സ്വാധീനം ഉപയോഗിച്ച് അവഹേളിച്ചെന്നും ആരോപണമുണ്ട്. സമീപത്തെ റഗുലേറ്റർ കം ബ്രിഡ്ജിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് രാധയും പ്രാദേശിക നേതാക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പാർട്ടി ഗ്രാമത്തിൽ കുടുംബത്തെ ഒറ്റപ്പെടുത്തിയെന്നാണ് ആരോപണം.
എന്നാൽ ഗ്രാമത്തിലെ ഉത്സവം നടക്കുന്ന സമയത്ത് പ്രദേശത്തെ തൊഴിലാളികളെ ഒഴിവാക്കി പുറത്തുനിന്നും തൊഴിലാളിയെ കൊണ്ടുവന്ന് പണിയെടുപ്പിക്കുന്നത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് സി പി ഐ എം വിശദീകരണം.
സ്ഥലതർക്കത്തെ തുടർന്ന് ഇരുഭാഗത്തും നിരവധി കേസുകളുണ്ട്. രാധയെയും കുടുംബത്തെയും ഒറ്റപെടുത്താൻ ആണെങ്കിൽ പാർട്ടി ഗ്രാമത്തിൽ എന്നേ കഴിയുമായിരുന്നുവെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ മറുപടി.
Story Highlights : cpim workers threaten mother and daughter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here