മലപ്പുറം ചോക്കാട് പുലിയിറങ്ങിയതായി സംശയം
മലപ്പുറം ചോക്കാട് പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റിൽ പുലിയിറങ്ങിയതായി സംശയം. എസ്റ്റേറ്റിൽ കാട്ടുപന്നിയെ കൊന്നു തിന്ന നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് സംഭവം. ( malappuram chokkadu leopard )
എസ്റ്റേറ്റ് മാനേജറുടെ ബംഗ്ലാവിന് സമീപത്തെ 2002 റീ പ്ലാന്റിങ് ഏരിയയിലാണ് കാട്ടുപന്നിയെ പുലി കൊന്ന് തിന്നതായി സംശയിക്കുന്നത്. ടാപ്പിംഗ് തൊഴിലാളികളാണ് സംഭവം ആദ്യം കണ്ടത്.പകൽ സമയത്ത് കാട്ടുപന്നികൾ കൂട്ടത്തോടെ വനത്തിനുള്ളിൽ നിന്നും എസ്റ്റേറ്റിലേക്ക് ഇറങ്ങുന്നത് പതിവാണ്.പല തവണകളായി കടുവയും പുലിയും കാട്ടാനകളും പുല്ലങ്കോട് എസ്റ്റേറ്റിൽ ഇറങ്ങിയിട്ടുണ്ട്.
കഴിഞ്ഞ തവണയും ഇതേ സ്ഥലത്തിന് ഏതാനും മീറ്റർ ദൂരത്താണ് കടുവ ഒന്നിലധികം വലിയ പന്നികളെ പിടികൂടി ഭക്ഷിച്ചത്.അന്ന് വനം വകുപ്പ് കെണി സ്ഥാപിച്ചെങ്കിലും കടുവ കുടുങ്ങിയിരുന്നില്ല.
Story Highlights : malappuram chokkadu leopard
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here