തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം; തോമസ് ഐസകിനോട് വിശദീകരണം തേടി കളക്ടർ

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന പരാതിയിൽ പത്തനംതിട്ടയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ഐസകിനോട് വിശദീകരണം തേടി ജില്ലാ കളക്ടർ. ചൊവ്വാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്നാണ് നിർദേശം. സർക്കാർ സംവിധാനങ്ങളെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് യുഡിഎഫ് ആണ് ഡോ ടിഎം തോമസ് ഐസക്കിനെതിരെ പരാതി നൽകിയത്.
കെ- ഡിസ്‌കിലെ കൺസൾട്ടന്റുകൾ, കുടുംബശ്രീ സംവിധാനം എന്നിവ ഉപയോഗപ്പെടുത്തി വീടുകൾ കയറി യുവാക്കൾക്ക് ജോലി വാഗ്ദാനം നൽകുന്നുവെന്ന് യുഡിഎഫ് പരാതിയിൽ ആരോപിച്ചു. കെ- ഡിസ്‌കിലെ കൺസൾട്ടന്റുകൾ, കുടുംബശ്രീ സംവിധാനം എന്നിവ ഉപയോഗപ്പെടുത്തി വീടുകൾ കയറി യുവാക്കൾക്ക് ജോലി വാഗ്ദാനം നൽകുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നു.
Story Highlights : Violation of Election Code of Conduct collector seeks explanation from Thomas Isaac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here