Advertisement

പഴനി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണിയെന്ന വ്യാജ സന്ദേശം അയച്ച മലയാളി പിടിയില്‍

March 25, 2024
Google News 3 minutes Read
Malayalee arrested for sending fake bomb threat message at Palani railway station

പഴനി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണിയെന്ന വ്യാജ സന്ദേശം അയച്ച മലയാളി പിടിയില്‍. എറണാകുളം സ്വദേശി മുരുകേഷ് ആണ് പിടിയിലായത്. എറണാകുളത്തെത്തിയാണ് ദിണ്ടികല്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. (Malayalee arrested for sending fake bomb threat message at Palani railway station)

ആ മാസം 23നാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ഇ-മെയിലായി പൊലീസിന് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പഴനി റെയില്‍വേ സ്റ്റേഷനില്‍ വ്യാപക പരിശോധനകള്‍ നടന്നിരുന്നു. ഇതിന് ശേഷമാണ് സന്ദേശം വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ

ഇ-മെയിലിന്റെ ഉറവിടം അന്വേഷിച്ച് പോയ പൊലീസാണ് മലയാളിയായ യുവാവാണ് വ്യാജ സന്ദേശം അയച്ചതെന്ന് കണ്ടെത്തിയത്. എന്തിനാണ് ഇയാള്‍ ഈ വ്യാജ സന്ദേശം പൊലീസിന് അയച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

Story Highlights : Malayalee arrested for sending fake bomb threat message at Palani railway station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here