Advertisement

ട്രെയിൻ ടിക്കറ്റ് എടുക്കാനുള്ള പണം പോലുമില്ല; കോൺഗ്രസിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ്

March 26, 2024
Google News 2 minutes Read
congress financial struggle vd satheesan

കോൺഗ്രസിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ട്രെയിൻ ടിക്കറ്റ് എടുക്കാനുള്ള പണം പോലും കയ്യിലില്ല. ജനങ്ങൾ സഹായിക്കും. ആളുകൾ പണം തരാൻ തയ്യാറാണ്. അമ്പതും നൂറുമൊക്കെ പാവങ്ങൾ വരെ തരുന്നുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു. (congress financial struggle satheesan)

സിപിഐഎം മത്സരിക്കുന്നത് പോലെ ചിഹ്നത്തിന് വേണ്ടിയല്ല തങ്ങൾ മത്സരിക്കുന്നത്. ബിജെപിയെ താഴെയിറക്കാനാണ് തങ്ങൾ മത്സരിക്കുന്നത്. മാസപ്പടിയിൽ മുഖ്യമന്ത്രി മറുപടി പറയുന്നില്ല. 12 പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് വീണയുടെ കമ്പനി പണം വാങ്ങി. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പിണറായി വിജയൻ അഴിമതി നടത്തി.

ബിജെപിയും സിപിഐഎമും ഇറക്കുന്നതുപോലെ പണമിറക്കാൻ തങ്ങളുടെ കൈയിലില്ല. പ്രചാരണത്തിന് പോലും പണമില്ല. കേരളത്തിലെ ജനങ്ങൾക്ക് അത് ബോധ്യമാകും. പത്തനംതിട്ടയിൽ സംസ്ഥാന ഏജൻസികളെ എൽഡിഎഫ് ഉപയോഗിക്കുന്നു. പിആർഡിയെ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗം വീടുകളിലെത്തിക്കുന്നു. 12 കോടി രൂപയാണ് ഇതിന് ഉപയോഗിച്ചത്.

Read Also: ‘സിദ്ധാര്‍ത്ഥന്‍റെ കൊലപാതകം കേസ് അട്ടിമറിക്കാനുള്ള നീക്കം എന്ത് വില കൊടുത്തും ചെറുക്കും’; വി ഡി സതീശൻ

സിദ്ധാർഥന്റെ അച്ഛന് ആശങ്കയുണ്ട്. നിയമപരമായ കാര്യങ്ങളിൽ മുഴുവൻ പിന്തുണയും കൊടുക്കും. ആവശ്യമെങ്കിൽ വീണ്ടും സമരം തുടങ്ങും.
സിബിഐ അന്വേഷണം മനഃപൂർവം വൈകിക്കാൻ ശ്രമം നടക്കുന്നു. രണ്ട് ദിവസം കൂടി നോക്കും. അതിന് ശേഷം ബാക്കി നടപടികൾ സ്വീകരിക്കും.

പൗരത്വ നിയമഭേദഗതി മുഖ്യമന്ത്രി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു. മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് തങ്ങൾക്ക് വേണ്ട. നട്ടാൽ കുരുക്കാത്ത നുണയാണ് മുഖ്യമന്ത്രി പറയുന്നത്. രാഹുൽ ഗാന്ധി പാർലമെന്റിൽ പോയതിന്റെ തെളിവുകൾ വരെ തങ്ങൾ പുറത്തുവിട്ടു. സിഎഎയെ എതിർത്ത് തങ്ങളുടെ എം.പിമാർ സംസാരിച്ചു. മുസ്ലീം വോട്ട് കിട്ടുന്നതിന് വേണ്ടി മാത്രം മുഖ്യമന്ത്രി നുണ പറയുന്നു. ഒരു ആത്മാർത്ഥതയുമില്ലാത്ത ആളാണ് മുഖ്യമന്ത്രി. സിഎഎ വിരുദ്ധ സമരങ്ങൾക്കെതിരായ കേസുകൾ പോലും പിൻവലിക്കുന്നില്ല. സിഎഎ മാത്രം ചർച്ചയാവണം എന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. സമരങ്ങൾ നടത്തിയ കാര്യം പിണറായി വിജയനെ ബോധ്യപ്പെടുത്തേണ്ട കാര്യം തങ്ങൾക്കില്ല. ബിജെപിയുടെയും പിണറായിയുടെയും ലക്ഷ്യം വോട്ടാണ്. മത്സരിക്കുക എന്ന അവരുടെ അവകാശം ചോദ്യം ചെയ്യുന്നില്ല. എന്നാൽ, സുരേന്ദ്രൻ എവിടെ മത്സരിച്ചിട്ടും കാര്യമില്ല എന്നും വിഡി സതീശൻ പറഞ്ഞു.

Story Highlights: congress financial struggle vd satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here