നിയമസഭാ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

നിയമസഭാ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ തുടരന്വേഷണം നടത്തിയ മുഴുവൻ രേഖകളും നൽകിയില്ല എന്ന പ്രതിഭാഗത്തിന്റെ ഹർജി കോടതി നേരത്തെ ഫയലിൽ സ്വീകരിച്ചിരുന്നു. ഹർജിയിൽ തർക്കമുണ്ടെങ്കിൽ അത് സമർപ്പിക്കുവാൻ പ്രോസിക്യൂഷന് കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതാണ് ഇന്ന് പരിഗണിക്കുക.
2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പൊലീസ് കേസ്. മന്ത്രി വി ശിവൻകുട്ടി, എൽ.ഡി.എഫ് നേതാക്കളായ ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.
Story Highlights: niyamasabha case court today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here