Advertisement

ഫേസ്ബുക്ക് പോസ്റ്റിന് താഴെ @highlight കമന്റ് ഇട്ടിട്ട് കാര്യമുണ്ടോ ?

March 28, 2024
Google News 5 minutes Read
Don’t fall for @highlight hack on Facebook you CAN NOT monitor who is visiting your profile

നമ്മുടെ ഫേസ്ബുക്ക് പ്രൊഫൈൽ മറ്റാരൊക്കെ നിരീക്ഷിക്കുന്നുണ്ടെന്നറിയാൻ പ്ലാറ്റ്‌ഫോം തുടങ്ങിയ കാലം തൊട്ടേ ജിജ്ഞാസ അൽപം കൂടുതലാണ്. ഇതിന് വേണ്ടി പല വ്യാജ ലിങ്കുകളും, ആപ്പുകളും ഒരു കാലത്ത് സൈബർ ലോകം അടക്കി വാണിരുന്നു. ഇതിന്റെ ചുവടുപിടിച്ച് പുതുതായി അവതരിച്ചിരിക്കുന്ന വിദ്യയാണ് പോസ്റ്റിന് താഴെയുള്ള കമന്റ് ബോക്‌സിൽ ‘@highlight’ എന്ന കമന്റ് ചെയ്യുക എന്നത്. ( Don’t fall for @highlight hack on Facebook you CAN NOT monitor who is visiting your profile )

ഇത് വിശ്വസിച്ച് പലരും ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇത്തരത്തിൽ കമന്റ് ഇടുന്നതായി കണ്ടിട്ടുണ്ട്. എന്നാൽ ഈ വിദ്യയും വ്യാജമാണെന്നതാണ് യാഥാർത്ഥ്യം. നമ്മുടെ പ്രൊഫൈൽ ആരൊക്കെ സന്ദർശിച്ചു എന്നറിയാൻ ഉപയോക്താക്കൾക്ക് സാധിക്കില്ല. അത് മെറ്റ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

‘@highlight’ അടിച്ചാൽ പിന്നെ എന്താണ് സംഭവിക്കുക ? സ്വന്തം ഫ്രണ്ട് ലിസ്റ്റിലുള്ളവർക്ക് പോസ്റ്റ് ഹൈലൈറ്റ് ചെയ്യാനാണ് ‘@highlight’. ഈ കമന്റ് വരുന്നതോടെ സുഹൃത്തുക്കൾക്കെല്ലാം പോസ്റ്റുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ പോകും. @friends, @everyone എന്നിങ്ങനെ കമന്റ് അടിച്ചാലും ഇതേ കാര്യം തന്നെ നടക്കും.

Story Highlights : Don’t fall for @highlight hack on Facebook you CAN NOT monitor who is visiting your profile

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here