‘മിഅ’യുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു
മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍(മിഅ) നടത്തിയ ‘നോമ്പൊര്‍പ്പിക്കല്‍ 2024’ ഇഫ്ത്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.റിയാദ് എക്‌സിറ്റ് 18ല്‍ നടത്തിയ സൗഹൃദ ഇഫ്ത്താര്‍ സ്‌നേഹവിരുന്നില്‍ റിയാദിലെ വിവിധ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ സന്നദ്ധ സംഘടനപ്രതിനിധികളടക്കം 1200 ഓളം പേര്‍ പങ്കെടുത്തു. ( Malappuram Pravasi association iftar Riyadh)
ഇഫ്ത്താര്‍ സംഗമത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ‘മിഅ’ പ്രസിഡന്റ് ഫൈസല്‍ തമ്പലക്കോടന്‍ അദ്ധ്യക്ഷനായിരുന്നു. സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടൂക്കാട്, അസ്ലം പാലത്ത്, വിജയന്‍ നെയ്യാറ്റിന്‍കര, മാധ്യമ പ്രവര്‍ത്തകന്‍ ഷംനാദ് കരുനാഗപ്പള്ളി, റിയാദ് ടാക്കീസ് രക്ഷാധികാരി അലി ആലുവ, ഗോള്‍ഡ്മര്‍ചന്റ്‌സ് അസോസിയേഷന്‍ കേരള സ്റ്റേറ്റ് കൗണ്‍സിലര്‍ മച്ചിങ്ങല്‍ അലവിക്കുട്ടി, ഷാനവാസ് മുനമ്പത്ത്, മിഅ മുഖ്യരക്ഷാധികാരികളായ അബ്ദുസ്സലാം.ടി.വി.എസ്, അബ്ദുള്ള വല്ലാഞ്ചിറ, ഇബ്‌റാഹിം സുബ്ഹാന്‍, നാസര്‍ വണ്ടൂര്‍, വനിതാ വിഭാഗം പ്രസിഡന്റ് ജുവൈരിയത്ത്, സെക്രട്ടറി ലീന ജാനിഷ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അബൂബക്കര്‍ മഞ്ചേരി ആമുഖപ്രസംഗവും മന്‍സൂര്‍ ചെമ്മല ഖിറാഅത്തും നടത്തി.ജനറല്‍ സെക്രട്ടറി സഫീര്‍ തലാപ്പില്‍ സ്വാഗതവും മിഅ വനിതാ വിഭാഗം ട്രഷറര്‍ ഷെബി മന്‍സൂര്‍ നന്ദിയും പറഞ്ഞു.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
‘മിഅ’ ഭരണ സമിതി അംഗങ്ങളായ അസൈനാര്‍ ഒബയാര്‍, ഉമറലി അക്ബര്‍, ഹബീബ് റഹ്മാന്‍, വിനീഷ് ഒതായി, ശിഹാബ് കരുവാരകുണ്ട്, ഷമീര്‍ കല്ലിങ്ങല്‍, ഷബീര്‍ ഒതായി, സാകിര്‍ ഹുസൈന്‍, അന്‍വര്‍ സാദിഖ്, ഫൈസല്‍. ടി.എം.എസ്, ജാസിര്‍, സുനില്‍ ബാബു എടവണ്ണ, ബിന്യാമിന്‍ ബില്‍റു, ഷറഫു വാഴക്കാട്, നിസാം, അബ്ദുള്‍ മജീദ്, റിയാസ് വണ്ടൂര്‍, അമീര്‍ പട്ടണത്ത്, സൈഫു വണ്ടൂര്‍, നിര്‍വ്വാഹക സമിതി അംഗങ്ങളായ ജാമിദ് വല്ലാഞ്ചിറ, ഉസ്മാന്‍ മഞ്ചേരി, മജീദ് ന്യൂസ്16, തുടങ്ങി മുപ്പത്തിയഞ്ച് അംഗ വളണ്ടിയര്‍ വിങ്ങ് പരിപാടിക്ക് നേതൃത്വം നല്‍കി.
Story Highlights : Malappuram Pravasi association iftar Riyadh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here