ഇറാനിയന്‍ മത്സ്യബന്ധന കപ്പല്‍ റാഞ്ചി കടൽക്കൊള്ളക്കാർ; രക്ഷാദൗത്യവുമായി നാവികസേന

കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ഇറാനിയന്‍ മത്സ്യബന്ധന കപ്പല്‍ മോചിപ്പിക്കാനുള്ള രക്ഷാദൗത്യവുമായി നാവികസേന. അറബിക്കടലില്‍ കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ നാവികസേനയുടെ ദൗത്യം ആരംഭിച്ചു. ദൗത്യത്തിനായി നാവികസേനയുടെ രണ്ട് കപ്പലുകള്‍ അറബിക്കടലില്‍ വിന്യസിച്ചു. സുപ്രധാന ദൗത്യം പുരോഗമിക്കുന്നതിനായി നാവികസേന അറിയിച്ചു. ഇന്നലെ വൈകിട്ടാണ് കപ്പല്‍ റാഞ്ചിയ വിവരം നാവികസേനയ്ക്ക് ലഭിക്കുന്നത്.
സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾക്കായി അറബിക്കടലിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ നാവികസേനയുടെ രണ്ട് കപ്പലുകളാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഇറാനിയൻ മത്സ്യബന്ധന കപ്പലായ അൽ കമ്പാർ 786 ആണ് കടൽക്കൊള്ളക്കാർ റാഞ്ചിയത് . പാകിസ്താനികളാണ് കപ്പലിലെ ജീവനക്കാർ. ഇവർ സുരക്ഷിതരാണെന്നാണ് വിവരം. സോകോത്രയിൽ നിന്ന് 90 നോട്ടിക്കൽ മൈൽ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് വച്ചാണ് കടൽക്കൊള്ളക്കാർ മത്സ്യബന്ധന കപ്പലിൽ കയറിയതെന്നാണ് വിവരം.
ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങൾക്കിടയിൽ ഏദൻ ഉൾക്കടലിലും അറബിക്കടലിലും സോമാലിയയുടെ കിഴക്കൻ തീരത്തും “ഓപ്പറേഷൻ സങ്കൽപ്” എന്ന പേരിൽ നാവികസേന പ്രവർത്തിക്കുന്നുണ്ട്.പ്രദേശത്ത് കടൽക്കൊള്ളക്കാർ വ്യാപകമാകുന്നുണ്ടെന്നും കടൽക്കൊള്ളക്കാരെ ചെറുക്കാനും സമുദ്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കാനും നാവികസേന പ്രതിജ്ഞാബദ്ധമാണെന്ന് നാവികസേനാ മേധവി അഡ്മിറൽ ആർ ഹരികുമാർ പറഞ്ഞു.
Story Highlights : Navy intercepts hijacked Iranian vessel in Arabian sea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here