‘ആടുജീവിതം മലയാളത്തിന്‍റെ ടൈറ്റാനിക്; ആദ്യമായി പൃഥ്വി എന്റെ എല്ലാ കോളും എടുത്തു: ലിസ്റ്റിൻ സ്റ്റീഫൻ

ആടുജീവിതം ഏതൊരു പ്രേക്ഷകന്റേയും കണ്ണുനിറയ്ക്കുമെന്ന് നിർമാതാവും പ്രിത്വിരാജിന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ ലിസ്റ്റിൻ സ്റ്റീഫൻ. ആടുജീവിതം മലയാളത്തിന്‍റെ ടൈറ്റാനിക്. ചിത്രത്തിൻ്റെ റിലീസ് നേരത്തെയാക്കാൻ താൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു. ചിത്രത്തിൻ്റെ റിലീസ് ദിനത്തിലാണ് തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ പൃഥ്വിരാജിനെ വിളിക്കുകയും സംസാരിക്കുകയും ചെയ്തതെന്നും ലിസ്റ്റിൻ കുറിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ലിസ്റ്റിന്റെ പ്രതികരണം.
‘എൻ്റെയും ഒരു സിനിമ മരുഭൂമിയിൽ ചിത്രികരിച്ചതാണ് അത് ഒന്നും അല്ല പക്ഷേ ആടുജീവിതം മരുഭൂമിയിലൂടെ ഉള്ള ഒരു കഠിന യാത്രയാണ്. ആരുടേയും കണ്ണുകൾ ഒന്ന് നനയിപ്പിക്കും. അത് ഇപ്പോ എത്ര വലിയ കഠിന ഹൃദയം ഉള്ള വ്യക്തി ആയിക്കോട്ടെ മിനിമം അഞ്ചാറ് സ്ഥലങ്ങളിൽ കണ്ണ് നിറയും. ചരിത്രം തിരുത്തിക്കുറിച്ചു. പൃഥ്വിരാജിൻ്റെ സിനിമാ ജീവിതത്തിലെതന്നെ ഏറ്റവും മികച്ച സിനിമ, ആദ്യ ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച സിനിമ, ഏറ്റവും കൂടുതൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്ത സിനിമ. ആദ്യം പ്ലാൻ ചെയ്ത 200 സ്‌ക്രീൻ അത് കഴിഞ്ഞു 250 ആയി സ്‌ക്രീൻ ഫുൾ ആകുന്നതു അനുസരിച്ചു സ്ക്രീനുകൾ കൂടി കൊണ്ടേഇരുന്നു. അങ്ങനെ 300 ആയി 400 ആയി അവസാനം 435 സ്‌ക്രീനിൽ എത്തി. എൻ്റെ 15 വർഷത്തെ സിനിമ ജീവിതത്തിൽ ഇത്രയും സ്ക്രീനിൽ ഒരേ സമയം പ്രദർശനം നടത്തുന്ന എൻ്റെ ആദ്യത്തെ പൃഥ്വിരാജിനൊപ്പം ഉള്ള മലയാള സിനിമ ആയി ആടുജീവിതം മാറിയെന്നും ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്കിൽ കുറിച്ചു.
ഒരു തീയേറ്റർ ഓണർ വിളിച്ചു പറഞ്ഞത് മലയാളത്തിന്റെ ടൈറ്റാനിക് ആണ് ആടുജീവിതം എന്നാണ്. എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ പൃഥ്വിരാജിനെ വിളിച്ചതും മെസ്സേജ് അയച്ചതും സംസാരിച്ചതുമൊക്കെ അതിനു കാരണം ആടുജീവിതമാണ്. ഈ സിനിമയുടെ ഓരോ അപ്ഡേറ്റുകളും അറിയിച്ചു കൊണ്ടിരുന്നു എനിക്ക് പരിചയം ഇല്ലാത്തവരുടെയും കമന്റ്സ് & വിഷസ്സുകളും എല്ലാം പൃഥ്വിരാജിന് അയച്ചു കൊടുത്തിരുന്നു. ഇന്നലെയാണ് ആദ്യമായി പൃഥ്വിരാജ് എന്റെ എല്ലാ കോളുകളും എടുക്കുന്നതും മെസ്സേജുകൾ നോക്കുന്നതും അന്നേരം തന്നെ റിപ്ലൈ തരുന്നതും എല്ലാം. എനിക്ക് ഒരു കാര്യം മനസിലായി. മറ്റുള്ളവർ അയച്ചു കൊടുക്കുന്ന മെസ്സേജുകൾ വായിച്ചും കേട്ടും അതിൽ സന്തോഷം കൊണ്ട് ആറാടുകയായിരുന്നു. അതുകൊണ്ട് ഞാൻ ഒരു കാര്യം തീരുമാനിച്ചു ഇനി ഒരു പ്രോത്സാഹന മെസ്സേജ്കളും അയക്കില്ല എന്ന് കാരണം ഇനി അയച്ചാൽ ശമ്പളം ഇരട്ടി ആകാനുള്ള എല്ലാ സാധ്യതകളും ഞാൻ മുൻകൂട്ടി കാണുന്നു. ആടുജീവിതം സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാ അണിയറപ്രവർത്തകർക്കും എല്ലാവിധ അിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു എന്നും ലിസ്റ്റിൻ പറഞ്ഞു.
Story Highlights : Listin Stephan About Prithviraj Sukumaran Aadujeevitham
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here