സ്‌മൃതികുടീരങ്ങളിൽ ഒഴിച്ചത് പഴകിയ ശീതളപാനീയം; പിടിയിലായത് ആക്രിസാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന ഷാജി

കണ്ണൂർ പയ്യാമ്പലത്ത് സിപിഐഎം നേതാക്കളുടെ സ്‌മൃതികുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് പൊലീസ്. കണ്ണൂർ ചാല സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പിടിയിലായത് ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന ഷാജി. സ്‌മൃതികുടീരങ്ങളിൽ ഒഴിച്ചത് കുപ്പികളിൽ ബാക്കി വന്ന ശീതള പാനീയമാണ്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എസിപി സിബി ടോമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. നായനാരുടെയും കോടിയേരിയുടെയും ചടയൻ ഗോവിന്ദന്‍റെയും ഒ. ഭരതന്‍റെയും സ്മൃതി കുടീരങ്ങളിലാണ് അതിക്രമം നടത്തിയത്. പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ട് പോയത്.
Story Highlights : Payyambalam smrithi kudeeram accused arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here