Advertisement

കുടുംബശ്രീ അംഗങ്ങളെ ഉപയോഗിച്ച് വോട്ടുചോദിച്ചെന്ന് പരാതി; തോമസ് ഐസക്കിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്

March 30, 2024
Google News 3 minutes Read
Thomas Isaac has been warned by the Election Commission

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന പരാതിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ അനാവശ്യമായി പങ്കെടുക്കുന്നു, കുടുംബശ്രീ അംഗങ്ങളെ ഉപയോഗിച്ച് പ്രചാരണം നടത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പരാതി നല്‍കിയത്. (Thomas Isaac has been warned by the Election Commission)

കെ ഡിസ്‌കിലെ ജീവനക്കാരെ ഉപയോഗിക്കുന്നതായി ബന്ധപ്പെട്ടും പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ കുടുംബശ്രീയെ അനാവശ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോള്‍ പരിഗണിച്ചിരിക്കുന്നത്. ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ തോമസ് ഐസക്കിന് താക്കീത് നല്‍കി.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

തോമസ് ഐസക്കിനെതിരെ കടുത്ത നടപടി വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നെങ്കിലും താക്കീത് നല്‍കി കമ്മിഷന്‍ കേസ് ക്ലോസ് ചെയ്തതായി അറിയിക്കുകയായിരുന്നു.

Story Highlights : Thomas Isaac has been warned by the Election Commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here