Advertisement

ഇടുക്കി കരിമ്പനിൽ യുവാവിനെ അയൽവാസി വെട്ടി പരുക്കേൽപ്പിച്ചു

March 31, 2024
Google News 1 minute Read
idukki karimbana youth stabbed

ഇടുക്കി കരിമ്പനിൽ യുവാവിനെ അയൽവാസി വെട്ടി പരുക്കേൽപ്പിച്ചു. കുട്ടപ്പൻ സിറ്റി സ്വദേശി ഷെറിനാണ് വെട്ടേറ്റത്. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമണത്തിന് കാരണം. അയൽവാസി സണ്ണിയെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. ( idukki karimbana youth stabbed )

ഇന്നലെ രാത്രി പത്തുമണിയോടെയാണ് ആക്രമണം. കഴിഞ്ഞ ഒരു വർഷമായി സണ്ണിയും ഷെറിന്റെ കുടുംബവും തമ്മിൽ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇന്നലെ ഉണ്ടായ വാക്ക് തർക്കത്തിനൊടുവിൽ ഷെറിനെ വാക്കത്തി കൊണ്ട് സണ്ണി വെട്ടി പരിക്കേൽപ്പിച്ചു. തലയ്ക്കും തോളിനും ഗുരുതരമായി പരിക്കേറ്റ ഷെറിൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമണത്തിന് മുമ്പ് സണ്ണിയുടെ മരുമകൻ ടോണി ഷെറിനെ വാഹനം ഇടുപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതിയുണ്ട്.

ഷെറിന്റെ പിതാവും സഹോദരനും ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

Story Highlights : idukki karimbana youth stabbed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here