‘ആടുജീവിതം ഭംഗിയുള്ള യാത്ര, 64 കിലോയിൽ നിന്ന് 44 കിലോയിലേക്ക്’, താൻ ഹക്കീം തന്നെയെന്ന് ഗോകുൽ; വിഡിയോയുമായി അണിയറപ്രവർത്തകർ

ആടുജീവിതത്തിലെ അഭിനയ മികവിന് പൃഥ്വിരാജിനൊപ്പം തന്നെ ശാരീരികമായ മാറ്റങ്ങൾ വരുത്തി സിനിമയ്ക്കായി പഠനവും സമയവും മാറ്റിവെച്ച് പൂർണമായും ആടുജീവിതത്തിന് വേണ്ടി നിന്ന പുതുമുഖ നടനാണ് കെ ആർ ഗോകുൽ. ചിത്രത്തിലെ സുപ്രധാന സീനുകളിൽ ഹക്കീമായി ജീവിച്ച ഗോകുലിന് തിയേറ്ററിൽ കൈയ്യടികളുയർന്നിരുന്നു.
തന്റെ ആദ്യ സിനിമയുടെ അനുഭവവും സിനിമയില്‍ താന്‍ ഏറ്റെടുത്ത വില്ലുവിളികളും തുറന്നു പറയുന്ന വിഡിയോ ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുകയാണ്. ഗോകുലിന്റെ ബോഡി ട്രാന്‍സ്‌ഫോമേഷനും വിഡിയോയില്‍ കാണിക്കുന്നുണ്ട്. ആടുജീവിതം എന്ന ഭംഗിയുള്ള യാത്രയില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ചിത്രത്തിലെ ഹക്കീമിനെ പോലെ തന്നെ ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളുമായി സിനിമയിലെത്തിയ വ്യക്തയാണ് താനെന്നും ഗോകുല്‍ പറയുന്നു.
ഒരു സ്വപ്‍നം യാഥാര്‍ഥ്യമാവുന്നതുപോലെയാണ് താന്‍ ആടുജീവിതത്തിന്‍റെ ഭാഗമായതെന്ന് ഗോകുല്‍ പറയുന്നു. 2017 ലാണ് ഹക്കിം എന്ന കഥാപാത്രത്തിനായി ഗോകുലിനെ ബ്ലെസി കണ്ടെത്തുന്നത്. കൊച്ചിയില്‍ വച്ച് നടത്തിയ ഓഡിഷനിലാണ് ഈ നടന്‍ ബ്ലെസിയെന്ന സംവിധായകനെ അത്ഭുതപ്പെടുത്തിയത്. മരുഭൂമിയില്‍ പെട്ടതിന് ശേഷമുള്ള ഹക്കിമിനെ വിശ്വസനീയമാക്കാനായി 20 കിലോ ശരീരഭാരമാണ് ഗോകുല്‍ കുറച്ചത്.
“ഞാനുമായി സാമ്യമുള്ള കഥാപാത്രമാണ് ഹക്കിം. ഫിസിക്കല്‍ ട്രാന്‍സ്ഫര്‍മേഷന്‍ വളരെ കഷ്ടപ്പാട് പിടിച്ച ഒരു പരിപാടി ആയിരുന്നു. 64 കിലോയില്‍ നിന്ന് 44 കിലോയിലേക്ക് ശരീരഭാരം എത്തിച്ചു. ഹക്കിം അനുഭവിച്ച കഷ്ടപ്പാടുകളുടെ ഒരു പത്ത് ശതമാനമെങ്കിലും ഞാന്‍ അനുഭവിച്ചിട്ടില്ലെങ്കില്‍ എനിക്ക് എങ്ങനെയാണ് അവനെ അവതരിപ്പിക്കാന്‍ പറ്റുക എന്ന തോന്നല്‍ എന്‍റെ മനസില്‍ ഉണ്ടായിരുന്നു”, ഗോകുല്‍ പറയുന്നു
ചിത്രം ഇതിനോടകം 50 കോടി പിന്നിട്ടു. ഏറ്റവും വേഗതിയില്‍ 50 കോടി പിന്നിടുന്ന ചിത്രങ്ങളില്‍ ഇപ്പോള്‍ ആടുജീവിതത്തിന്റെ സ്ഥാനം മുന്നിലാണ്. ബ്ലെസി സംവിധാനത്തിലൊരുങ്ങിയ ചിത്രം 82 കോടി ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ആഗോള തലത്തില്‍ മാര്‍ച്ച് 28-ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷന്‍ മാത്രം 16.5 കോടിയാണ്.
Story Highlights : KR Gokul Transformation for Hakim in Aadujeevitham
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here