Advertisement

ഓട്ടിസം ബാധിച്ച 16കാരനെ മർദിച്ച സംഭവം; അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ ബിന്ദു

April 1, 2024
Google News 2 minutes Read

ഓട്ടിസം ബാധിതനായ പതിനാറുകാരന് ക്രൂര മർദനമേറ്റ സംഭവത്തിൽ അന്വേഷണത്തിന് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി മന്ത്രി ആർ ബിന്ദു. രണ്ടു ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. ട്വന്റിഫോർ വാർത്തയെ തുടർന്നാണ് മന്ത്രി ആർ ബിന്ദുവിന്റെ ഇടപെടൽ.

തിരുവനന്തപുരം വെള്ളറട കൂത്താടി സെന്റ് ആന്റ്സ് കോൺവെന്റിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന സ്നേഹ ഭവനിലെ സിസ്റ്റർ മർദിച്ചുവെന്നാണ് പരാതി. 2023 ജൂൺ 27നാണ് സ്‌നേഹ ഭവനിൽ കുട്ടിയെ എത്തിച്ചത്. ക്രിസ്മസിനോട് അനുബന്ധിച്ച് വീട്ടിൽ എത്തിച്ച കുട്ടിയുടെ ശരീരത്തിൽ വടി ഉപയോഗിച്ച് മർദ്ദിച്ച ചില പാടുകൾ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പ്രിൻസിപ്പലിനോട് ചോദിച്ചപ്പോൾ അനുസരണക്കേടിന്റെ ഭാഗമായി അടിച്ചതാണെന്നും ക്ഷമിക്കണമെന്നും പറഞ്ഞു.

Read Also: ചൂടിന് ശമനമില്ല; സംസ്ഥാനത്ത് 12 ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

തുടർന്ന് വീണ്ടും സ്‌നേഹ ഭവനിൽ എത്തിച്ച കുട്ടിയെ ഈസ്റ്ററിനോട് അനുബന്ധിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് ശരീരത്തിൽ മർദ്ദനമേറ്റ നിരവധി പാടുകൾ കണ്ടത്. പിന്നാലെ കുട്ടിയെ തിരുവല്ലയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

Story Highlights : Minister R Bindu ordered an investigation in autistic boy assaulted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here