Advertisement

മസാല ബോണ്ട് കേസ് : തോമസ് ഐസക് നൽകിയ ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

April 1, 2024
Google News 1 minute Read
thomas isaac petition

മസാല ബോണ്ട് കേസിൽ ഇ.ഡിയുടെ പുതിയ സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നാളെ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തോമസ് ഐസക്ക് ഉപഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ( thomas isaac petition )

ഇ.ഡി. നടപടി ചോദ്യം ചെയ്ത് തോമസ് ഐസക് നേരത്തെ സമർപ്പിച്ച ഹർജി കോടതി മെയ് 22 ന് പരിഗണിക്കാനായി മാറ്റിയിരുന്നു. അടിയന്തര സാഹചര്യമുണ്ടായാൽ കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ടി.ആർ രവി അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉപഹർജി നൽകിക്കൊണ്ടുള്ള ഐസക്കിന്റെ നീക്കം.

ഇ.ഡിയുടെ നടപടി കോടതിയോടുള്ള അനാദരവാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ LDF സ്ഥാനാർഥിയാണ് താനെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തെ അട്ടിമറിക്കാനാണ് ഇപ്പോഴുള്ള നീക്കമെന്നുമാണ് ഹർജിയിലെ വാദം.

Story Highlights : thomas isaac petition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here