മരിച്ചയാളുടെ പേരിലുള്ള പെൻഷൻ തട്ടിയ സംഭവം; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു

മലപ്പുറം ആലങ്കോട് മരിച്ചയാളുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഹക്കീം പെരുമുക്കിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചങ്ങരംകുളം പൊലീസ് കേസെടുത്തത്.
പെൻഷന് വിതരണ ചുമതല ഉണ്ടായിരുന്ന ചങ്ങരംകുളം ബാങ്ക് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. 2019 ഡിസംബറിൽ മരിച്ച പെരിഞ്ചിരിയിൽ അബ്ദുള്ളയുടെ ഒരു വർഷത്തോളമുള്ള പെൻഷൻ തട്ടി എടുത്തു എന്നാണ് പരാതി. 2020 സെപ്റ്റംബർ മാസം വരെ പെൻഷൻ കൈപ്പറ്റിയതായി വിവരാവകാശ രേഖയിൽ വ്യക്തമായി. 2019 ഒക്ടോബർ മുതൽ പെൻഷന് വീട്ടിൽ ലഭിച്ചിട്ടുമില്ല. മെംബർക്കെതിരേ നടപടി ആവശ്യപ്പെട്ടു കുടുബം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
Story Highlights: deceased pension congress leader case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here