Advertisement

അന്തരിച്ച കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി. രവിയച്ചൻ്റെ സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നിന്

April 2, 2024
Google News 1 minute Read
kerala cricket former captain p raviyachan demise

അന്തരിച്ച കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി. രവിയച്ചൻ്റെ സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നിന്. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിലും പൊതുദർശനത്തിന് വച്ച ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം ചേന്ദമംഗലം പാലിയം തറവാട്ടിൽ എത്തിക്കും. അതിനു ശേഷമാവും സംസ്കാരം.

തൃപ്പൂണിത്തുറയിൽ മകനൊപ്പം താമസിച്ചു വരവേ ഇന്നലെ രാത്രിയാണ് പി.രവിയച്ചൻ മരിച്ചത്. 96 വയസായിരുന്നു. കേരളം ആദ്യമായി രഞ്ജി ട്രോഫി മത്സരം വിജയിച്ചപ്പോൾ ടീമംഗമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ആയിരം റൺസും നൂറുവിക്കറ്റും നേടിയ ആദ്യ മലയാളിയാണ്. സംസ്കാരം ഇന്ന് വൈകിട്ട് 3.00ന് ചേന്ദമംഗലം പാലിയം തറവാട്ടിൽ നടക്കും.

കേരള ക്രിക്കറ്റിന്റെ വളർച്ചയിൽ മുഖ്യ പങ്കാളിയായ അദ്ദേഹം 1952 മുതൽ 17 വർഷം രഞ്ജി കളിച്ചിട്ടുണ്ട്. കേരളം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ആയിരം റൺസും നൂറുവിക്കറ്റും നേടിയ ആദ്യ മലയാളിയാണ്. 55 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് നേടിയ 1107 റൺസും 125 വിക്കറ്റുമായി സംസ്ഥാനത്തെ ആദ്യ ഓൾറൗണ്ടർ ക്രിക്കറ്റർ എന്ന പദവിയും സ്വന്തമാക്കി. രണ്ട് തവണ കേരളത്തിന്റെ ക്യാപ്റ്റനായി.

തൃപ്പൂണിത്തുറ കോവിലകത്ത് അനിയൻ തമ്പുരാന്റെയും എറണാകുളം ചേന്ദമംഗലത്ത് പാലിയം തറവാട്ടിൽ കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി 1928 മാർച്ച് 12നായിരുന്നു രവിയച്ചന്റെ ജനനം. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് ആയിരുന്നു രവിയച്ചന്റെ തട്ടകം.

Story Highlights: kerala cricket former captain p raviyachan demise

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here