Advertisement

‘ഈ പരിപ്പ് ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ വേവില്ല’; കെ.സി വേണുഗോപാലിനെ വെല്ലുവിളിച്ച് ശോഭ സുരേന്ദ്രൻ

April 2, 2024
Google News 1 minute Read

കെ സി വേണുഗോപാൽ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ശോഭ സുരേന്ദ്രൻ.
ഈ പരിപ്പ് ഒന്നും ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ വേവിപ്പിക്കില്ലെന്നും താങ്കൾ കോടതിയിൽ പോകണം മിസ്റ്റർ എന്നും ശോഭ സുരേന്ദ്രൻ വെല്ലുവിളിച്ചു. കോടതിയിൽ പോകാൻ എന്തിന് 20 ദിവസം സമയമെടുത്തു. മൂന്നാഴ്ചകൾക്ക് മുൻപാണ് താൻ ആരോപണമുന്നയിച്ചത്. ഇന്നലെ സെക്രട്ടറിയേറ്റിൽ നിന്ന് മേജർ മൈനിങ്ന്റെ ഫയലുകൾ നഷ്ടപ്പെട്ടു. ഫയലുകൾ മുഖ്യമന്ത്രിയും കെ സി വേണുഗോപാലും ചേർന്നു നഷ്ടപ്പെടുത്തിയെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.

ശോഭാ സുരേന്ദ്രനെതിരെ ക്രിമിനൽ കേസാണ് ഫയൽ ചെയ്തത്. കെ സി വേണുഗോപാലിന് വേണ്ടി മാത്യുകുഴൽനാടൻ ഹാജരായി. 2004ൽ രാജസ്ഥാനിലെ അന്നത്തെ ഖനി മന്ത്രിയുമായി ചേർന്ന് കെ.സി വേണുഗോപാലിന് ബിനാമി ഇടപാട് ഉണ്ടെന്നായിരുന്നു ശോഭസുരേന്ദ്രന്റെ ആരോപണം.

രാജസ്ഥാനിലെ മുന്‍ മെനിങ്ങ് ഡിപ്പാർട്ട്മെൻ്റ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാല്‍ കോടികൾ ഉണ്ടാക്കിയെന്നായിരുന്നു ശോഭാ സുരേന്ദ്രൻ്റെ ആരോപണം. കിഷോറാം ഓലയും കെ സി വേണു​ഗോപാലും ചേർന്ന് അന്താരാഷ്ട്രതലത്തിൽ പല തരത്തിലുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.

കിഷോറാം ഓലയുടെ കുടുംബവുമായി ചേർന്ന് ‌ഇപ്പോഴും ബിനാമി പേരിൽ കെ സി വേണു​ഗോപാൽ ആയിരക്കണക്കിന് കോടികൾ സമ്പാദിക്കുന്നുണ്ട്. അതിലുള്‍പ്പെട്ട ഒരു ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണൽ കർത്ത. കെ സി വേണുഗോപാൽ പറഞ്ഞിട്ട് കിഷോറാം ഓലയാണ് ആലപ്പുഴയിൽ നിന്ന് കരിമണൽ കയറ്റുമതിക്കുള്ള അനുവാദം കർത്തയ്ക്ക് നേടിക്കൊടുത്തതെന്നും ശോഭ ആരോപിച്ചിരുന്നു.

Story Highlights : Sobha Surendran challenged KC Venugopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here