Advertisement

സുനിത കെജ്‌രിവാള്‍ സജീവ രാഷ്ട്രീയത്തിലേക്ക്? ചൈത്ര വാസവയുടെ പത്രികാ സമര്‍പ്പണത്തില്‍ പങ്കെടുക്കും

April 4, 2024
Google News 3 minutes Read
Arvind Kejriwal's wife Sunita Kejriwal hints at active politics

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍ സജീവ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ഗുജറാത്തില്‍ ചൈത്ര വാസവയുടെ
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തില്‍ സുനിത കെജ്രിവാള്‍ പങ്കെടുക്കും. ഹേമന്ത് സോറന്റ ഭാര്യ കല്‍പന സോറനും സുനിത കെജ്രിവാളിനെ അനുഗമിക്കും. കല്‍പ്പന സോറനും സുനിത കെജ്രിവാളും ബറൂച്ചില്‍ പ്രചാരണത്തിനിറങ്ങും. ഗോത്രവിഭാഗത്തിനു ആധിപത്യമുള്ള മണ്ഡലമാണ് ബറൂച്ച്. അതേസമയം സുനിത കെജ്‌രിവാള്‍ ഇന്നുച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും. ജയിലില്‍ നിന്ന് കെജ്രിവാള്‍ അയച്ച സന്ദേശം വിശദീകരിക്കും.(Arvind Kejriwal’s wife Sunita Kejriwal hints at active politics)

അരവിന്ദ് കെജ്രിവാളിനെ ഇഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മാധ്യമങ്ങളെ നേരില്‍ കണ്ട് സുനിത തങ്ങളുടെ നിലപാട് വ്യക്തമാക്കുകയുണ്ടായി.
കെജ്രിവാള്‍ ഇഡി കസ്റ്റഡിയിലായതിനു ശേഷം രണ്ടുതവണയാണ് സുനിത മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്. ഒട്ടും പതാറാതെ സമചിത്തതയോടെ കെജ്രവാളിന്റെ സന്ദേശം രാജ്യത്തോട് പങ്കുവെച്ചു അവര്‍. ഡല്‍ഹിയില്‍ ഒരു അധികാരക്കൈമാറ്റത്തിന് സാധ്യതകളേറെയാണ്. അരവിന്ദ് കെജ്രിവാളിന് പിന്‍ഗാമി ആര് എന്ന ചോദ്യത്തിന് ആംആദ്മി പാര്‍ട്ടി കണ്ടുവെച്ചിരിക്കുന്നത് ഭാര്യ സുനിത കെജ്രിവാളിനെ ആണെന്ന അഭ്യൂഹങ്ങള്‍. ഈ സമയം സജീവമായി.

കെജ്രിവാളിന്റെ അറസ്റ്റിന് ശേഷം മാധ്യമങ്ങളെ കണ്ടതിന് കേന്ദ്ര മന്ത്രിയടക്കമുള്ള ബിജെപി നേതാക്കള്‍ സുനിതയെ അധിക്ഷേപിച്ച് രംഗത്തുവന്നിരുന്നു. റാബ്‌റി ദേവിയുമായി സുനിത കെജ്രിവാളിനെ താരതമ്യം ചെയ്താണ് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ വിവാദത്തിലായത്. കാലിത്തീറ്റ കുംഭകോണത്തില്‍ പെട്ട് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി അറസ്റ്റിലായപ്പോള്‍ റാബറി ദേവി മാധ്യമങ്ങളെ കാണുകയും പിന്നീട് അധികാരത്തിലെത്തുകയും ചെയ്തിരുന്നു.

Read Also: കെജ്‌രിവാൾ രാജിവെക്കില്ല; മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളെയും ഇഡി വേട്ടയാടുന്നു: സഞ്ജയ് സിംഗ്

ആരാണ് സുനിത?

ഇന്ത്യന്‍ റവന്യൂ സര്‍വ്വീസില്‍ (ഐആര്‍എസ്) 1994 ബാച്ചിലെ ഉദ്യോഗസ്ഥയാണ് സുനിത. 22 വര്‍ഷം ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റില്‍ ജോലിചെയ്തു. ഭോപ്പാലില്‍ നടന്ന ഒരു പരിപാടിയില്‍ വെച്ചാണ് 1995 ബാച്ചിലെ ഐആര്‍എസ് ഉദ്യോഗസ്ഥനായ അരവിന്ദ് കെജ്രിവാളുമായി കണ്ടുമുട്ടിയത്. 2016ല്‍ സുനിത വോളന്ററി റിട്ടയര്‍മെന്റെടുത്തു. വിരമിക്കുമ്പോള്‍ ഇന്‍കം ടാക്‌സ് അപ്പല്ലെറ്റ് ട്രിബ്യൂണല്‍ കമ്മീഷണര്‍ ആയിരുന്നു. അഴിമതിരഹിത ഇന്ത്യ മൂവ്‌മെന്റ് മുതല്‍ ഇന്നുവരെയും അരവിന്ദ് കെജ്രിവാളിനൊപ്പം സുനിത കെജ്രിവാളും നിലകൊണ്ടു.

Read Also: കെജ്‌രിവാളിന് പകരം സുനിത കെജ്‌രിവാൾ? ചർച്ചകൾ സജീവം

കെജ്രിവാള്‍ മുഖ്യമന്ത്രി ആയപ്പോള്‍ സുനിത അധികാര കേന്ദ്രങ്ങളില്‍ നിന്നും കൃത്യമായ അകലം പാലിച്ചു. എന്നാല്‍ മകള്‍ ഹര്‍ഷിതയുമായി കെജ്രിവാളിന്റെ മണ്ഡലത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുകയും വിവിധ പര്വര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്തു. ഡല്‍ഹിക്കു പുറത്തുള്ളവര്‍ക്ക് സുനിത രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് അത്ഭുതമായി തോന്നാം. എന്നാല്‍ ഡല്‍ഹിക്കാര്‍ക്കും ആംആദ്മി പ്രവര്‍ത്തകര്‍ക്കും സുനിത അപരിചിതയല്ല. മാത്രവുമല്ല കെജ്രവാളിനൊപ്പം തന്നെ വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തിപരിചയവും സുനിതയ്ക്കുമുണ്ട്.

പഞ്ചാബിലുള്‍പ്പടെ തെരഞ്ഞെടുപ്പ് കാലത്ത് സുനിത കെജ്രവാള്‍ പ്രചാരണം നടത്തിയിരുന്നു. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ 2018ല്‍ നിരാഹാര സത്യാഗ്രഹം നടത്തിയപ്പോഴും മറ്റ് പാര്‍ട്ടിനേതാക്കളെയും മറ്റും സമരപ്പന്തലിലേക്ക് സ്വീകരിക്കുന്നതിന് സുനിത മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലും കുറിക്കുകൊള്ളുന്ന മറുപടികളുമായി അവര്‍ സജീവമാണ്.

Story Highlights : Arvind Kejriwal’s wife Sunita Kejriwal hints at active politics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here