Advertisement

സ്വന്തം പതാകയേന്തുന്നതിൽ നിന്ന് ഞങ്ങളെ തടയാനാർക്കുമാകില്ല, ഞങ്ങൾക്കത് അഭിമാനം; വയനാട്ടിലെ വിഡിയോ പങ്കുവച്ച് സുരേന്ദ്രൻ

April 4, 2024
Google News 3 minutes Read
BJP Chief K Surendran slams Congress amid party flag row

പതാക വിവാദത്തിൽ കോൺ​ഗ്രസിനെതിരെ രൂക്ഷ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഞങ്ങൾ ഞങ്ങളുടെ താമര ചിഹ്നമുള്ള പതാകയേന്തുന്നത് അഭിമാനമായാണ് കാണുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോൺ​ഗ്രസിനുനേരെ സുരേന്ദ്രന്റെ ഒളിയമ്പ്. ആർക്കും തങ്ങളുടെ അതിൽ നിന്ന് തടയാനാകില്ലെന്നും കെ സുരേന്ദ്രൻ എക്സിലെ പോസ്റ്റിലൂടെ പറഞ്ഞു. (BJP Chief K Surendran slams Congress amid party flag row)

വയനാട്ടിൽ കെ സുരേന്ദ്രനും സ്മൃതി ഇറാനിയ്ക്കും ബിജെപി കൊടിയേന്തിയ പ്രവർത്തകർ അഭിവാദ്യമർപ്പിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ എക്സ് പോസ്റ്റ്. ഞങ്ങളുടെ പതാക ഉയർത്തിപ്പിടിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഞങ്ങൾ ഭാരത മാതാ കി ജയ് വിളിക്കും. അതിൽ നിന്നും ഞങ്ങളെ തടയാൻ ആർക്കും സാധിക്കില്ലെന്നും കെ സുരേന്ദ്രൻ എക്സിൽ കുറിച്ചു.

തീവ്രവാദികളുടെ പിന്തുണയോടെയാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത് എന്നും അത് മറച്ചു വെക്കാനാണ് കൊടി പിടിക്കാത്ത തന്ത്രം എന്നും കെ സുരേന്ദ്രൻ ആരോപിച്ചു. പിന്നാലെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും കടുത്ത വിമർശനവുമായി എത്തി. നിരോധിച്ച പിഎഫ്ഐയുടെ പിന്തുണ ആണ് രാഹുൽ ഗാന്ധിക്ക് എന്നായിരുന്നു വിമർശനം. കഴിഞ്ഞ തവണ വയനാട്ടിൽ ലീഗ് കൊടി പിടിച്ചത് വിവാദമായതെങ്കിൽ ഇക്കുറി കൊടി ഒഴിവാക്കിയത് കോൺഗ്രസിനെ ശരിക്കും പ്രതിരോധത്തിൽ ആകുകയാണ്.

Story Highlights : BJP Chief K Surendran slams Congress amid party flag row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here