Advertisement

ലോക്സഭ തെരഞ്ഞെടുപ്പ്; CPIM പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

April 4, 2024
2 minutes Read

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കുക. വൈകിട്ട് 3.30ന് എകെജി ഭാവനിൽ വെച്ച് ആണ് പ്രകടനപത്രിക പുറത്തിറക്കുക.

കേരള മാതൃകയിൽ സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് പ്രകടനപത്രികയിൽ മുൻതൂക്കം നൽകും. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ ഊന്നിയാകും പ്രകടനപത്രിയിലെ വാഗ്ദാനങ്ങൾ. മതേതര സർക്കാരിനെ തെരഞ്ഞെടുക്കുക എന്ന രാഷ്ട്രീയ മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് പ്രകടനപത്രിക പുറത്തിറക്കുക.

Story Highlights : CPI(M) to release Lok Sabha polls manifesto

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top