Advertisement

കരുവന്നൂർ തട്ടിപ്പിൽ ഇന്ന് പി കെ ബിജുവിനെ ചോദ്യം ചെയ്തത് മണിക്കൂറുകൾ; ബിജുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ ഡി

April 4, 2024
Google News 3 minutes Read
E D will question P K Biju again in Karuvannur Bank scam

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ എം പി പി കെ ബിജുവിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച ഹാജരാകാാനണ് നിർദേശം. ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനോടും കൗൺസിലർ പി കെ ഷാജനോടും നാളെ ഹാജരാക്കണമെന്ന്
ഇ ഡി നിർദേശിച്ചിട്ടുണ്ട്. (E D will question P K Biju again in Karuvannur Bank scam)

മുൻ എംപിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ ബിജുവിനെ മണിക്കൂറുകളോളം ആണ് ഇ ഡി ഇന്ന് ചോദ്യം ചെയ്തത്. തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നിർദ്ദേശം നൽകി. ഇ.ഡിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി എന്നും പാർട്ടി അന്വേഷണ കമ്മീഷന്റെ രേഖകൾ ഇ.ഡി ആവശ്യപ്പെട്ടിട്ടില്ലെന്നും പി.കെ ബിജു പറഞ്ഞു കരുവന്നൂർ ബാങ്കിലെ തട്ടിപ്പിൽ സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിക്കു ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയത് പി.കെ.ബിജുവിന്റെ നേതൃത്വത്തിൽ ആയിരുന്നു.ബാങ്കിൽ നടന്ന തട്ടിപ്പിന്റെ വിവരങ്ങൾ പി കെ ബിജുവിന് അറിയാമെന്ന് സാക്ഷികളും മൊഴി നൽകിയിട്ടുണ്ട്.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

കേസിൽ സി പി ഐ എം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനോട് നാളെ ഹാജരാകാൻ ഇ.ഡി നിർദേശിച്ചിട്ടുണ്ട്. നേരത്തെ ഹാജരാകണം എന്ന് ആവിശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നുവെങ്കിലും. ഈ മാസം 26 വരെ ഹാജരാകാൻ കഴിയില്ലെന്ന് എന്നും വർഗീസ് മറുപടി നൽകിയിരുന്നു ഇതിന് പിന്നാലെയാണ് വീണ്ടും നോട്ടീസ് നൽകിയത്. സി പി ഐ എം കൗൺസിലർ പി.കെ.ഷാജനോടും നാളെ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

Story Highlights : E D will question P K Biju again in Karuvannur Bank scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here