നജീബിൻെറയും ബെന്യാമിന്റെയും ബഹ്റൈനിൽ ആടുജീവിതം പ്രദർശനം തുടങ്ങി; ഖത്തറിലും വിലക്ക് നീങ്ങി

നജീബിൻെറയും ബെന്യാമിന്റെയും ബഹ്റൈനിൽ ‘ആടുജീവിതം’ പ്രദർശനം തുടങ്ങി. നേരത്തെ വിലക്കുണ്ടായിരുന്ന ഖത്തറിലും ചിത്രത്തിന്റെ പ്രദർശനം ആരംഭിച്ചുകഴിഞ്ഞു. സെൻസറിങ് നടപടികൾ പൂർത്തിയായതിന് പിന്നാലെയാണ് ഖത്തറിലെ പ്രേക്ഷകരും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഖത്തറിലും പ്രദർശനത്തിന് എത്തിയത്. ചിത്രത്തിന് ഖത്തറിൽ വിലക്കുണ്ടായേക്കുമെന്ന് നേരത്തെ ആശങ്കയുണ്ടായിരുന്നെങ്കിലും പിന്നീട് പ്രദർശനാനുമതി ലഭിക്കുകയായിരുന്നു. നേരത്തെ ജിസിസി രാജ്യങ്ങളില്‍ യുഎയില്‍ മാത്രമാണ് ആടുജീവിതത്തിന്റെ പ്രദര്‍ശനത്തിന് അനുമതി ലഭിച്ചിരുന്നത്.
മരുഭൂമിയില്‍ നിന്ന് രക്ഷപെട്ട് തിരികെയെത്തിയ നജീബ് ബഹ്‌റൈനിലാണ് അടുത്ത ജോലി ചെയ്തത്. ആടുമേയ്ക്കലില്‍ നിന്ന് പാട്ട പെറുക്കല്‍ തൊഴിലിലേക്കെത്തിയ നജീബിനെ സംബന്ധിച്ചിടത്തോളം സ്വര്‍ഗം കിട്ടിയ പ്രതീതിയായിരുന്നു ബഹ്‌റൈനിലെ ജീവിതം. നജീബ് മാത്രമല്ല, ആടുജീവിതത്തെ ലോകത്തെ അറിയിച്ച ബെന്യാമിനും ബഹ്‌റൈനിലെ മുന്‍ പ്രവാസിയായിരുന്നു.
Read Also: നജീബ് നേരിട്ട ദുരനുഭവത്തിന്റെ പേരിൽ ഒരു നാടിനെയോ സമൂഹത്തേയോ വിലയിരുത്തരുത്; റിക്ക് ആബെ
ഖത്തറിലെ 19 തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.- സിനികോ ഗ്ലോബൽ – ഏഷ്യൻ വില്ലേജ്, സിനികോ: അൽ ഖോർ മാൾ, സിനികോ ഗ്രാൻഡ് സിറ്റി സെന്റർ, സിനികോ വില്ലേജിയോ സിനിമ, ഫ്ലിക് സിനിമാസ്: മിർഖാബ് മാൾ, മാൾ സിനിമ, റോയൽ പ്ലാസ സിനിമ, തുമാമ മാൾ : ദോഹ ഖത്തർ, നോവോ സിനിമാസ്: ദി പേൾ, നോവോ സിനിമാസ്: 01 മാൾ, നോവോ സിനിമാസ്: മുഷരിബ്, നോവോ സിനിമാസ്: മാൾ ഓഫ് ഖത്തർ, നോവോ സിനിമാസ്: സൂഖ് വാഖിഫ്, നോവോ സിനിമാസ്: തവാർ മാൾ, നോവോ വെൻഡോം സിനിമാസ്, വോക്സ് സിനിമാസ്: ദോഹ ഫെസ്റ്റിവൽ സിറ്റി, വോക്സ് സിനിമാസ്: ദോഹ ഒയാസിസ്, കത്താറ സിനിമ, ടാബ് സിനിമാസ്: ലഗൂണ മാൾ.
Story Highlights : Aadujeevitham movie started showing in Qatar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here