‘വാഷിംഗ് മെഷീനിൽ നിന്ന് പുറത്തേക്ക് വരുന്ന BJP നേതാവ്’ പരിഹാസവുമായി കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം

ബിജെപിക്കെതിരെ കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം.വാഷിംഗ് മെഷീനിൽ നിന്ന് പുറത്തേക്ക് വരുന്ന നേതാവിന്റെ ചിത്രം ഉൾപ്പെടുത്തി യുള്ള പോസ്റ്ററാണ് പ്രചരിക്കുന്നത്. ദിനപത്രങ്ങളിൽ അടക്കം ചിത്രം പരസ്യമായി നൽകി.അഴിമതിക്കെതിരെ നടപടിയെടുക്കുമെന്നും ആ നേതാക്കളെ ബിജെപിയിൽ ചേർക്കുമെന്നുമുള്ള പരിഹാസ തലക്കെട്ടോടുകൂടിയാണ് ചിത്രം.വാഷിങ് മെഷീന്റെ അകത്തുനിന്ന് പുറത്തുവരുന്ന ബി.ജെ.പി നേതാവിന്റെ ചിത്രമാണ് പരസ്യത്തില്‍.
ദേശീയ ദിനപത്രങ്ങളിലാണ് പരസ്യം നല്‍കിയിരിക്കുന്നത്.പ്രതിപക്ഷത്തുള്ള നേതാക്കള്‍ ബി.ജെ.പി യിലേക്ക് കൂടുമാറിയതിന് പിന്നാലെ കേന്ദ്ര ഏജന്‍സികളുടെ നടപടികള്‍ നിര്‍ത്തിവെക്കുന്നതായി വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
2014-ന് ശേഷം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് വിധേയരായ പ്രതിപക്ഷത്തുള്ള 25 പ്രമുഖ നേതാക്കളില്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷം 23-പേര്‍ക്കെതിരേയുള്ള നടപടികള്‍ നിര്‍ത്തിവെച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്.
Story Highlights : congress advertisement against bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here