എസ്ഡിപിഐ വിഷയത്തിൽ കോൺഗ്രസിൻ്റേത് ആത്മാർത്ഥത ഇല്ലാത്ത നിലപാട്; കേരള സ്റ്റോറി വിവാദം പുച്ഛിച്ചുതള്ളുന്നു: പി കെ കൃഷ്ണദാസ്

എസ്ഡിപിഐ വിഷയത്തിൽ കോൺഗ്രസിൻ്റേത് ആത്മാർത്ഥത ഇല്ലാത്ത നിലപാടെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. കോൺഗ്രസിനു ഡബിൾ റോൾ. ആത്മാർത്ഥ ഇല്ലാത്ത നിലപാട് ഇത്. കേരള സ്റ്റോറി വിവാദം പുച്ഛിച്ചുതള്ളുന്നു എന്നും കൃഷ്ണദാസ് പറഞ്ഞു. (congress kerala story krishnadas)
ദേശീയ തലത്തിലെ തിരിച്ചടി തിരിച്ചറിഞ്ഞാണ് ഈ നിലപാട്. മുസ്ലിം ലീഗ് മധ്യസ്ഥരായുള്ള കോൺഗ്രസ് ചർച്ചയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചത്. തീവ്രവാദ സംഘടനയെ തള്ളിപ്പറയാൻ കോൺഗ്രസ് തയ്യാറായില്ല. എസ്ഡിപിഐ – യുഡിഎഫ് സഖ്യം തുടരും. തെക്കൻ ജില്ലയിൽ അണിയറയിലും വടക്കൻ ജില്ലകളിൽ അരങ്ങത്തും യുഡിഎഫ് – എസ്ഡിപിഐ ബന്ധമാണ്. മതഭീകര സംഘടനയുടെ അജണ്ടയാണ് ഈ തെരഞ്ഞെടുപ്പിൽ നടക്കുന്നത്. ഭരണ, പ്രതിപക്ഷമുന്നണിയുടെ പിന്തുണ ഉണ്ടാക്കാൻ എസ്ഡിപിഐ ശ്രമം നടക്കുന്നു.
Read Also: എസ്ഡിപിഐ – യുഡിഎഫ് ബന്ധത്തിൽ വ്യക്തത വരുത്താതെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്: എംവി ഗോവിന്ദൻ
ദൂരദർശനിൽ കേരള സ്റ്റോറി കാണിക്കുന്നതിനെ എതിർക്കുന്നത് രാഷ്ട്രീയമാണ്. രാഷ്ട്രീയം പരാമർശമുള്ള സിനിമ കാണിക്കുന്നത് ഒഴിവാക്കണം എന്ന് ആവശ്യപ്പെടുമോ? ഈ വിവാദം ആരെ പ്രീണിപ്പിക്കാനാണ്? മത തീവ്രവാദികളുടെ അജണ്ട മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറയുകയാണ്. ദൂരദർശൻ സിനിമ കാണിക്കൽ സ്വാഭാവിക നടപടിയാണ്. വിവാദം പുച്ഛിച്ചു തള്ളുന്നു.
കേരളത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്കയുണ്ട്. കണ്ണൂരിലെ ബോംബ് നിർമ്മാണം അക്രമത്തിനുള്ള തയ്യാറെടുപ്പ് എന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അക്രമത്തിനു കോപ്പ് കൂട്ടുന്നു.
സ്വന്തം പതാക പിടിക്കാൻ അഭിമാനം ഇല്ലാത്ത പാർട്ടി എന്തിനാണ് പ്രവർത്തിക്കുന്നത്? വയനാട്ടിലെ കൊടി വിവാദത്തിൽ കോൺഗ്രസ് തീരുമാനത്തിനു പിന്നിൽ ലീഗാണ്. ലീഗ് കൊടി ഒഴിവാക്കണമെങ്കിൽ കോൺഗ്രസ് കൊടി ഒഴിവാക്കാൻ ലീഗ് അവശ്യപ്പെട്ടു എന്നും കൃഷ്ണദാസ് ആരോപിച്ചു.
Story Highlights: sdpi congress kerala story p krishnadas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here