Advertisement

ആഗോള ഭീകരരെ തുറന്നുകാട്ടുക മാത്രമാണ് കേരള സ്റ്റോറിയുടെ ലക്ഷ്യം: സുദീപ്തോ സെൻ

April 5, 2024
Google News 2 minutes Read
Images of Kerala Story and sudipto sen

ദൂരദർശൻ വഴി കേരള സ്റ്റോറി പ്രക്ഷേപണം ചെയ്യുന്നതിനെ വിമർശിച്ചവർക്കെതിരെ ചിത്രത്തിന്റെ സംവിധായകൻ സുദീപ്തോ സെൻ. നമ്മുടെ കുട്ടിക്കാലം മുതൽ മാതാപിതാക്കളും അദ്ധ്യാപകരും പഠിപ്പിച്ചത് തെറ്റ് ചെയ്യുന്നവർക്ക് മാത്രമേ സത്യത്തെ പേടിയുള്ളൂ എന്നാണ്. സത്യം പുറത്ത് വരുന്നത് തടയുകയാണ് ചിലരുടെ ലക്ഷ്യമെന്ന് സുദീപ്തോ സെൻ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

നമ്മുടെ രാജ്യത്തെ ദ്രോഹിക്കാൻ ശ്രമിക്കുന്ന ഐഎസിനെയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളെയും തുറന്നുകാട്ടുക മാത്രമാണ് സിനിമയുടെ ലക്ഷ്യമെന്നും സുദീപ്തോ സെൻ പറഞ്ഞു. ഞങ്ങളുടെ സിനിമ ഇന്ത്യയിൽ സജീവമായ ആഗോള ഭീകര ശൃംഖലയെ തുറന്നുകാട്ടി. അതിനാൽ, അവരിൽ ചിലർ ഞങ്ങളോട് ദേഷ്യപ്പെടുന്നു . സിനിമ കാണാതെ അവർ ഞങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും സുദീപ്തോ സെൻ പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അതേസമയം ‘ സംവാദം… തർക്കം… എല്ലാം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ഘടകങ്ങളാണ്. കേരളത്തിന്റെ യഥാർത്ഥ പെൺമക്കളായ ശാലിനി, ഗീതാഞ്ജലി, നിമ എന്നിവരുടെ കഥകൾ അറിയില്ലെങ്കിൽ നിങ്ങൾ എങ്ങനെ സിനിമയെ അപകീർത്തിപ്പെടുത്തും? സമാനമായ മറഞ്ഞിരിക്കുന്ന 1000 കഥകൾക്കിടയിൽ അവരുടെ കഥകൾ പറയാൻ ഞങ്ങൾ തിരഞ്ഞെടുത്തു. ശാലിനിയുടെയോ ഗീതാഞ്ജലിയുടെ അമ്മയുടെയോ കണ്ണുനീർ തുടയ്‌ക്കാമോ? നീമയെ അവളുടെ കൂടെയിരുന്ന് ഒന്ന് കെട്ടിപ്പിടിക്കാമോ? ‘ എന്ന് – സുദീപ്തോ സെൻ ട്വിറ്ററിൽ കുറിച്ചു.

Story Highlights : Sudipto Sen about Kerala story release in Dooradarshan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here