‘അശോക് ദാസ് എത്തിയത് കയ്യിൽ ചോരയോലിക്കുന്ന നിലയിൽ; ഓടി രക്ഷപ്പെടാതിരിക്കാൻ കെട്ടിയിട്ടു, മർദിച്ചിട്ടില്ല; ദൃക്‌സാക്ഷി

മുവാറ്റുപുഴയിൽ അതിഥി തൊഴിലാളി അശോക് ദാസിനെ കെട്ടിയിട്ട് മർദിച്ചിട്ടില്ലെന്ന് ദൃക്‌സാക്ഷി. അശോക് ദാസ് ഓടി രക്ഷപ്പെടാതിരിക്കാനാണ് കെട്ടിയിട്ടതെന്നും പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നെന്ന് ദൃക്‌സാക്ഷി പറയുന്നു. കയ്യിൽ ചോരയൊലിക്കുന്ന നിലയിലാണ് അശോക് ദാസ് എത്തിയതെന്ന് അവർ പറയുന്നു.
മൂന്നര മീറ്റർ മതിൽ ചാടിയാണ് അശോക് ദാസ് എത്തിയതെന്ന് ദൃക്‌സാക്ഷി പറയുന്നു. എന്തിനാണ് ഇവിടേക്ക് എത്തിയതെന്ന് ചോദിച്ചപ്പോൾ ഒരു സുഹൃത്തിനെ കാണാൻ വന്നതാണെന്നും കൂട്ടുകാരന്റെ അച്ഛൻ മരിച്ചതറിയിക്കാൻ എത്തിയതാണെന്നും അവർ പറയുന്നു. കയ്യിലെ പരുക്ക് രാവിലെ അപകടമുണ്ടായതാണെന്നാണ് അശോക്ദാസ് ഇവരോട് പറഞ്ഞത്. പൊലീസിനെ വിവരം അറിയിക്കാമെന്നും അവർ ആശുപത്രിയിലേക്ക് കൊണ്ടു പോകുമെന്നും നാട്ടുകാർ പറഞ്ഞു.
Read Also: ‘പണം നൽകി വോട്ട് തേടുന്നു’; രാജീവ് ചന്ദ്രശേഖറിനെതിരെ ആരോപണവുമായി ശശി തരൂർ
കാര്യങ്ങൾ ചോദിക്കുന്നതിനിടെ അശോക് ദാസ് ഓടി വീടിന്റെ പുറകിലേക്ക് ഓടിയെന്ന് ദൃക്‌സാക്ഷി പറയുന്നു. അശോക് ദാസിനെ പിന്നാലെ പോയി പിടികൂടി തൂണിൽ തോർത്തുമുണ്ട് കൊണ്ട് കെട്ടിയിടുകയായിരുന്നു. തുടർന്ന് അശോക് ദാസ് കാണാനെത്തിയ പെൺ സുഹൃത്തിനെ വിളിച്ചുവരുത്തി കാര്യങ്ങൾ ചോദിച്ചപ്പോൾ ആദ്യം ഇയാളെ അറിയില്ലെന്നും പിന്നീട് ഒരുമിച്ച് ജോലി ചെയ്തിരുന്ന ആളാണെന്നും ഇവർ നാട്ടുകാർ പറഞ്ഞു.
ആരും കെട്ടിയിട്ട് മർദിച്ചിട്ടില്ലെന്നും നിരപരാധികളെയാണ് കസ്റ്റഡിയിലെത്തിരിക്കുന്നതെന്നും ദൃക്‌സാക്ഷിയായ സ്ത്രീ പറയുന്നു. വാളകം കവലയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കേസിൽ പത്തു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പെൺസുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി.
Story Highlights : Eyewitness in Muvattupuzha mob lynching case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here