Advertisement

അച്ഛന്‍ ഷിന്‍ഡെ പക്ഷത്ത്, മകന്‍ ഉദ്ധവ് പക്ഷത്ത്, ഒടുവില്‍ മകന്‍ തന്നെ സ്ഥാനാര്‍ത്ഥി; തന്നെ ഇ ഡി നോട്ടമിട്ടെന്നും അറസ്റ്റിന് റെഡിയായെന്നും അമോല്‍ കീര്‍ത്തിക്കര്‍

April 6, 2024
Google News 3 minutes Read
Shiv sena candidate Amol Kirtikar says ED will arrest him soon

വോട്ടെടുപ്പിന് മുന്‍പേ അറസ്റ്റ് പ്രതീക്ഷിക്കുന്ന ഒരു സ്ഥാനാര്‍ഥി മുംബൈയിലുണ്ട്. മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തിലെ അമോല്‍ കീര്‍ത്തിക്കറാണ് ഇഡിയുടെ അറസ്റ്റിന് താന്‍ തയ്യാറാണെന്ന് പറയുന്നത്. കിച്ചഡി അഴിമതിക്കേസില്‍ നാളെ ഇഡിക്ക് മുന്നില്‍ അമോല്‍ ഹാജരാകും. തന്നെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുംബൈയില്‍ ട്വന്റിഫോറിനോട് പറഞ്ഞു. (Shiv sena candidate Amol Kirtikar says ED will arrest him soon)

സ്ഥാനാര്‍ഥി പത്രിക നല്‍കിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡിയുടെ നോട്ടീസ് കിട്ടിയ ആളാണ് അമോല്‍ കീര്‍ത്തിക്കര്‍. അമോലിന്റെ അച്ഛന്‍ ഗജാനന്ദ് ആണ് നിലവിലെ സ്ഥലം എംപി. പക്ഷെ അച്ഛന്‍ ഷിന്‍ഡെ പക്ഷത്തും മകന്‍ ഉദ്ദവ് പക്ഷത്തുമാണ്. മകനെ ഉദ്ദവ് സ്ഥാനാര്‍ഥിയാക്കിയതോടെ അച്ഛന്‍ തെരഞ്ഞെടുപ്പ് ഗോഥയില്‍ നിന്ന് മാറി. എതിരാളിയെ കാത്തിരിക്കാതെ മുംബൈയില്‍ പ്രചാരണ തിരക്കിലാണ് അമോല്‍. അച്ഛന് അച്ഛന്റെ രാഷ്ട്രീയം മകന് മകന്റെ രാഷ്ട്രീയം എന്നതാണ് ലൈന്‍.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

കൊവിഡ് കാലത്ത് അതിഥി തൊഴിലാളികള്‍ക്ക് സൗജന്യമായി കിച്ചഡി നല്‍കാനുള്ള പദ്ധതിയില്‍ അഴിമതി നടത്തിയെന്നാണ് കേസ്. ഭയപ്പെടുത്താനുള്ള ശ്രമമാണ് കേസെന്ന് വിശദീകരിക്കുകയാണ് സ്ഥാനാര്‍ഥി. ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റിലായേക്കും. എന്നാലും പേടിക്കില്ല.

താന്‍ കണ്ണ് വച്ചിരുന്ന സീറ്റ് ശിവസേന ഉദ്ദവ് വിഭാഗം കൊണ്ട് പോയ പിണക്കത്തിലാണ് സഞ്ജയ് നിരുപം കോണ്‍ഗ്രസ് വിട്ടത്. കിച്ചഡി കള്ളനെന്ന് അമോലിനെ ആക്ഷേപിച്ചു . ഒന്നുകില്‍ നിരുപത്തെയോ അല്ലെങ്കില്‍ നടന്‍ ഗോവിന്ദയെയോ ശിവസേന ഷിന്‍ഡെ വിഭാഗം അമോലിനെതിരെ രംഗത്തിറക്കുമെന്നാണ് അറിയുന്നത്.

Story Highlights : Shiv sena candidate Amol Kirtikar says ED will arrest him soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here