Advertisement

ചെന്നൈയിൽ ട്രെയിനിൽ കടത്തിയ 4 കോടി രൂപ പിടിച്ചെടുത്തു; BJP പ്രവർത്തകൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

April 7, 2024
Google News 1 minute Read

ചെന്നൈയിൽ ട്രെയിനിൽ കടത്തിയ 4 കോടി രൂപ പിടിച്ചെടുത്തു. സംഭവത്തിൽ തിരുനെൽവേലി ബിജെപിയുടെ സ്ഥാനാർഥി നൈനാർ നാഗേന്ദ്രൻ്റെ ബന്ധു ഉൾപ്പെടെ 3 പേർ അറസ്റ്റിലായി. തിരുനെൽവേലി എക്‌സ്പ്രസ് ട്രെയിനിൽ നിന്നാണ് പണം പിടികൂടിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇലക്ഷൻ ഫ്‌ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെയാണ് പണം പിടികൂടിയത്.

സതീഷ് (33), നവീൻ (31), പെരമാൾ (25) എന്നിവരാണ് പിടിയിലായത്. സതീഷ് ബിജെപി പ്രവർത്തകൻ കൂടിയാണ്. ട്രെയിനിന്റെ എസി കംപാർട്ട്മെന്റിൽ നിന്ന് ആറ് ബാ​ഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുക്കുകയായിരുന്നു. പിടിച്ചെടുത്ത പണം വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയതെന്ന് സംശയം. മൂന്നുപേരും നൈനാർ നാഗേന്ദ്രൻ്റെ ഹോട്ടലിൻ്റെ ജീവനക്കാരെന്ന് പൊലീസ് പറഞ്ഞു.

Story Highlights : 4 Crore seized by train in Chennai 3 arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here