ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ബാബു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ആൾ : എം.വി ഗോവിന്ദൻ

പാനൂർ സ്ഫോടനത്തിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവർത്തകന് സംരക്ഷണം തീർത്ത് സിപിഐെം. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ബാബു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ആളെന്ന് എം.വി ഗോവിന്ദൻ ന്യായീകരിച്ചു. ബോംബ് നിർമ്മിക്കേണ്ട ആവശ്യമില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ബോംബുണ്ടാക്കിയതും കൊല്ലപ്പെട്ടതും സിപിഐഎമ്മുകാരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു. ( amal babu headed rescue process says mv govindan )
പാനൂർ സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് ആവർത്തിച്ചിരുന്ന സിപിഐഎം ഒടുവിൽ ചുവട് മാറ്റി. പ്രതിപട്ടികയിൽ ഉൾപ്പെട്ട ഡിവൈഎഫ്ഐ ഭാരവാഹികൾക്ക് സംരക്ഷണം ഒരുക്കുകയാണ് സിപിഐഎം. പിടിയിലായ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ബാബു രക്ഷാപ്രവർത്തനത്തിന് എത്തിയതെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
സിപിഐഎമ്മിന് ബോംബ് നിർമിക്കേണ്ട ആവശ്യമില്ലെന്നും തെറ്റ് ചെയ്തവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ക്രിമിനലുകളെ മുഖ്യമന്ത്രി ന്യായീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.
അതേസമയം ബോംബ് രാഷ്ട്രീയം വടകര മണ്ഡലത്തിൽ സജീവ പ്രചരണ വിഷയം ആക്കുകയാണ് യുഡിഎഫ്.
Story Highlights : amal babu headed rescue process says mv govindan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here